പ്രണയിച്ച് വിശാലും ഐശ്വര്യ ലക്ഷ്മിയും; ആക്ഷനിലെ പുതിയ ഗാനം കാണാം

ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്
പ്രണയിച്ച് വിശാലും ഐശ്വര്യ ലക്ഷ്മിയും; ആക്ഷനിലെ പുതിയ ഗാനം കാണാം

വിശാൽ നായകനായെത്തുന്ന തമിഴ് ചിത്രം ആക്ഷനിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അഴകേ....’  എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഹിപ് ഹോപ് തമിഴയാണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. നകുൽ അബ്യങ്കർ ആണ് ആലാപനം.

മലയാളികളുടെ പ്രിയ താരം  ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.  ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. യോഗി ബാബു, കബീർ ദുഹാൻ, രാംകി എന്നിവരാണ് മറ്റ് താരങ്ങൾ.

സുന്ദർ സി സംവിധാനെ ചെയ്യുന്ന ചിത്രം ട്രിഡെന്റ് ആർട്‌സിന്റെ ബാനറിൽ ആർ രവീന്ദ്രനാണ് നിർമ്മിക്കുന്നത്. തമിഴിലും തെലുങ്കിലും ചിത്രം ഒരേസമയം റിലീസിനെത്തും. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com