ഭാര്യയുടെ സിനിമ ഹിറ്റാവുമ്പോള്‍ അസൂയ തോന്നാറുണ്ടോ? മറുപടിയുമായി സെയ്ഫ് അലി ഖാന്‍

പരാജയങ്ങള്‍ നേരിടുന്നതിനിടയില്‍ ഭാര്യയുടെ സിനിമ ഹിറ്റാവുമ്പോള്‍ അസൂയ തോന്നാറുണ്ടോ എന്നായിരുന്നു ചോദ്യം
ഭാര്യയുടെ സിനിമ ഹിറ്റാവുമ്പോള്‍ അസൂയ തോന്നാറുണ്ടോ? മറുപടിയുമായി സെയ്ഫ് അലി ഖാന്‍

ബോളിവുഡിലെ സൂപ്പര്‍താരജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. മകന്‍ തൈമൂറിന് ജന്മം നല്‍കിയതിന് ശേഷം സിനിമയില്‍ സജീവമാണ് കരീന. വിജയ ചിത്രങ്ങളുടെ കാര്യത്തില്‍ സെയ്ഫിനേക്കാന്‍ ഒരു പടി മുകളിലാണ് കരീന. എന്നാല്‍ കരീനയുടെ വിജയങ്ങളില്‍ തനിക്ക് അസൂയ തോന്നിയിട്ടില്ലെന്ന് തുറന്നു പറയുകയാണ് താരം. രാജീവ് മസന്തിനൊപ്പമുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. പരാജയങ്ങള്‍ നേരിടുന്നതിനിടയില്‍ ഭാര്യയുടെ സിനിമ ഹിറ്റാവുമ്പോള്‍ അസൂയ തോന്നാറുണ്ടോ എന്നായിരുന്നു ചോദ്യം. 

'ഇല്ല, ഇല്ല ഇല്ല. ഞങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ വളരെ റിയലിസ്റ്റിക്കാണ്. ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. എല്ലാകാര്യങ്ങളിലും മാറ്റം വരും. ഉയര്‍ച്ചയും താഴ്ചയും എല്ലാമുണ്ടാകും. ഒരു പോയിന്റില്‍ ഒരാള്‍ മറ്റൊരാളേക്കാള്‍ കൂടുതല്‍ വിജയിച്ചു നില്‍ക്കും. മറ്റു ചില സമയങ്ങളില്‍ രണ്ടാളുകള്‍ക്കും മികച്ച സമയമായിരിക്കും. എന്നാല്‍ ഞാന്‍ ഒരിക്കലും അത്തരം കാര്യങ്ങള്‍ ഉപയോഗിച്ച് ജീവിതം അളന്നിട്ടില്ല. ബോക്‌സ് ഓഫിസിലെ വിജയങ്ങളൊന്നും എന്റെ ജീവിതം വിജയത്തിലാക്കിയിട്ടില്ല. കുടുംബത്തില്‍ എന്ത് ഉണ്ടാകുന്നു എന്നതിനാലാണ് കാര്യം.' സെയ്ഫ് പറഞ്ഞു. 

എന്നാല്‍ ഒരു പണിയുമില്ലാതെ വെറുതെയിരിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നും അത് പങ്കാളിക്കും കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് താരം പറയുന്നത്. എന്നാല്‍ എന്റെ ഭാര്യ എന്നേക്കാള്‍ മികച്ചു നില്‍ക്കുന്നത് അവളുടെ മികവാണെന്നും അതിനെ ഒരിക്കലും മത്സരമായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ അവള്‍ എന്നേക്കാള്‍ കുറച്ചു ചെറുപ്പമാണെന്നും ചിരിയോടെ താരം കൂട്ടിച്ചേര്‍ത്തു. താന്‍ ഒരിക്കലും കരീനയോട് മത്സരിക്കുകയോ അസൂയപ്പെടുകയോ ചെയ്യില്ലെന്നും സെയ്ഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com