വെള്ളി ചെയിനും കടുക്കനും, കറുപ്പിൽ സ്റ്റൈലിഷായി മമ്മൂക്ക; ഷൈലോക്ക് ഫസ്റ്റ് ലുക്ക്

കറുത്ത ഷര്‍ട്ടും കൂളിങ് ​ഗ്ലാസും വച്ച് മാസ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററില്‍
വെള്ളി ചെയിനും കടുക്കനും, കറുപ്പിൽ സ്റ്റൈലിഷായി മമ്മൂക്ക; ഷൈലോക്ക് ഫസ്റ്റ് ലുക്ക്

മ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന 'ഷൈലോക്കി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കറുത്ത ഷര്‍ട്ടും കൂളിങ് ​ഗ്ലാസും വച്ച് മാസ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററില്‍. വെള്ളി ചെയിനും കടുക്കനും അണിഞ്ഞ് സ്‌റ്റൈലിഷായാണ് താരത്തിന്റെ ലുക്ക്.

ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമായിരിക്കും ഷൈലോക്കെന്നാണ് സൂചന. നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്.  കൊച്ചിയും കോയമ്പത്തൂരുമായിരുന്നു പ്രധാന ഷൂട്ടിങ് ലൊക്കേഷനുകൾ. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിർമ്മിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com