അത്ഭുതം! 'ബാബു ആന്റണി ഏത്തവാഴയിൽ, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം' 

ഏത്തവാഴയും എന്റെ ആരാധകന്‍ ആണെന്നറിഞ്ഞതില്‍ സന്തോഷം, എന്നാണ് താരം കുറിച്ചത് 
അത്ഭുതം! 'ബാബു ആന്റണി ഏത്തവാഴയിൽ, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം' 

ടൻ ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഒരു ട്രോളാണ് ആരാധകർക്കിടയിൽ ഇപ്പോൾ വൈറലാകുന്നത്. ‘ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം’, എന്നായിരുന്നു ട്രോൾ. 

"ചിരിക്കാന്‍ പറ്റുന്ന ഒന്ന്! ഇത് എനിക്ക് അയച്ചുതന്നവര്‍ക്കെല്ലാം നന്ദി. ഞങ്ങളെല്ലാവരും ഇത് കണ്ട് ഹൃദയം തുറന്ന് ചിരിച്ചു. ഏത്തവാഴയും എന്റെ ആരാധകന്‍ ആണെന്നറിഞ്ഞതില്‍ സന്തോഷം", ട്രോൾ പങ്കുവച്ച് ബാബു ആന്റണി കുറിച്ചു.

താരം ട്രോൾ ഷെയർ ചെയ്തതിന് പിന്നാലെ രസകരമായ കമന്റുകളാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു...' , 'അടുത്ത് പോകുമ്പോള്‍ വാഴ ഇടിക്കാതെ നോക്കണം...', എന്നെല്ലാമാണ് ആരാധകർ കുറിക്കുന്നത്. 

ഒമർലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായകനായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. അടുത്തവർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അക്ഷയ്കുമാറിനൊപ്പം ഒരു ഹിന്ദി ചിത്രത്തിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com