മുഖം തരാതെ മമ്മൂട്ടിയുടെ മുഖ്യമന്ത്രി; വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ആവേശം

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി പുറത്തുവിട്ടത്
മുഖം തരാതെ മമ്മൂട്ടിയുടെ മുഖ്യമന്ത്രി; വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ആവേശം

മ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഖദര്‍ ഉടുത്ത് പുറംതിരിഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. കൈ ഉയര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പോസ്റ്റര്‍ ആരാധകരെ ആവേശത്തിലാക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി പുറത്തുവിട്ടത്. 

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ്‌യാണ്. ചിത്രത്തില്‍ 'കടയ്ക്കല്‍ ചന്ദ്രന്‍' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസം വണ്ണിന്റെ ചിത്രീകരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മമ്മൂട്ടി എത്തിയിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് മമ്മൂട്ടി കാണാനെത്തിയ വിവരവും ചിത്രവും പങ്കുവച്ചത്. ഇതോടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. 

കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടി വണ്‍ എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. 

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com