അടിച്ച്‌പൊളി കൂടിയാല്‍ ഇതാകും അവസ്ഥ: പനിച്ചിത്രം പങ്കുവെച്ച് ദീപിക 

വിവാഹ ആഘോഷങ്ങളില്‍ അമിതമായി സന്തോഷിച്ച താന്‍ ഇപ്പോള്‍ പനി ബാധിച്ച് കിടപ്പിലായെന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍. 
അടിച്ച്‌പൊളി കൂടിയാല്‍ ഇതാകും അവസ്ഥ: പനിച്ചിത്രം പങ്കുവെച്ച് ദീപിക 

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിന്റെ ആഘോഷച്ചിത്രങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരുന്നു. ബെംഗളൂരുവില്‍ നടന്ന അടുത്ത സുഹൃത്തിന്റെ വിവാഹത്തില്‍ ദീപികയും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങും പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് തരംഗമായത്. 

തിളങ്ങുന്ന വസ്ത്രങ്ങളും രസകരമായ നൃത്തച്ചുവടുകളുമായി താരം അരങ്ങ് തകര്‍ക്കുകയായിരുന്നു. എന്നാലിപ്പോള്‍ തനിക്ക് പനിയാണെന്ന് പറഞ്ഞ് കൊണ്ട് മറ്റൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. വിവാഹ ആഘോഷങ്ങളില്‍ അമിതമായി സന്തോഷിച്ച താന്‍ ഇപ്പോള്‍ പനി ബാധിച്ച് കിടപ്പിലായെന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍. 

'നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തില്‍ നിങ്ങള്‍ വളരെയധികം സന്തോഷിച്ചാല്‍' എന്നെഴുതിയ ഫോട്ടോയാണ് താരം പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത ചിത്രത്തില്‍ വായില്‍ തെര്‍മോമീറ്റര്‍ ഇമോജിയും വെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായെത്തിയത്. 

ഗോള്‍ഡന്‍ നിറത്തിലുളള കാഞ്ചീവരം സാരിയാണ് ദീപിക വിവാഹത്തിന് ധരിച്ചിരുന്നത്. ദീപികയുടെ അനിയത്തി അനിഷയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. റെഡ് ആന്‍ഡ് ഗോള്‍ഡന്‍ അനാര്‍ക്കലിയായിരുന്നു അനിഷ തിരഞ്ഞെടുത്തത്. ഇരുവരും വിവാഹ ചടങ്ങുകള്‍ നോക്കി നില്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 

സംഗീത് ചടങ്ങില്‍ രണ്‍വീര്‍ സിങ് 'ഗല്ലി ബോയ്' സിനിമയിലെ പാട്ട് പാടുന്നതിന്റെയും രണ്‍വീറും ദീപികയും ഡാന്‍സ് കളിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ 14ന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് രണ്‍വീറും ദീപികയും. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com