കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ഐശ്വര്യ ചേച്ചി സെല്‍ഫി എടുത്തുതന്നു; താരസുന്ദരിയെ കണ്ട അനുഭവം പങ്കുവെച്ച് മലയാളി

റോമില്‍ അഭിഷേക് ബച്ചനൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ
കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ഐശ്വര്യ ചേച്ചി സെല്‍ഫി എടുത്തുതന്നു; താരസുന്ദരിയെ കണ്ട അനുഭവം പങ്കുവെച്ച് മലയാളി

പ്രതീക്ഷിതമായി ഇഷ്ടതാരം മുന്നില്‍ എത്തിയാല്‍ എന്തു ചെയ്യണം അറിയാത്ത അവസ്ഥയിലായിരിക്കും നമ്മള്‍. ഫോട്ടോ എടുക്കണമെന്നും സംസാരിക്കണമെന്നുമെല്ലാം ആഗ്രഹം കാണും. മജോ ചെന്നങ്ങാടന്‍ എന്ന മലയാളി യുവാവിന്റെ മുന്നില്‍ ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് എത്തിയത് അങ്ങനെയായിരുന്നു. കുഞ്ഞ് കയ്യിലുണ്ടായതിനാല്‍ സെല്‍ഫി എടുക്കാനും ബുദ്ധിമുട്ടി. ഇത് കണ്ട താരസുന്ദരി മജോയുടെ അടുത്തെത്തി മൊബൈല്‍ വാങ്ങി സെല്‍ഫി എടുക്കുകയായിരുന്നു. 

ജിഎന്‍പിസിയിലാണ് മജോ താരസെല്‍ഫിയെക്കുറിച്ച് പോസ്റ്റ് ഇട്ടത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ഈ ചിത്രം. റോമില്‍ അഭിഷേക് ബച്ചനൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ. താരസുന്ദരിയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് ഇരുവരും റോമില്‍ എത്തിയത്. ഐശ്വര്യയക്ക് ഒപ്പം മാത്രമല്ല അഭിഷേകിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

'ഇന്നലെ വൈകുന്നേരം (1/11/2019) വത്തിക്കാനില്‍ പോയപ്പോള്‍ അവിടെ നില്‍കുന്നു ജന്മദിനം ആഘോഷിക്കാന്‍ വന്ന ഐശ്വര്യ ചേച്ചിയും അഭിഷേക് ചേട്ടനും. കൈയ്യില്‍ എന്റെ മോള്‍ ഉള്ളത് കാരണം ഫോണ്‍ വാങ്ങി സെല്‍ഫി എടുത്തു തന്നു. ഫോട്ടോ കണ്ടപ്പോള്‍ മാമുക്കോയ പറഞ്ഞതു ഓര്‍മ്മ വന്നു 'നിലവിളക്കിനടുത്ത് കരി വിളക്കുകള്‍ വെച്ചത് പോലെ.' ഹാപ്പി ബര്‍ത് ഡേ ഐശ്വര്യ റായി.'മജോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com