'ഞാനും എന്റെ ജീവനും'; സായിക്കൊപ്പം നീന്തിത്തുടിച്ച് നവ്യയുടെ അവധിയാഘോഷം, ചിത്രങ്ങള്‍ 

താജ് മലബാർ ഹോട്ടലിലായിരുന്നു ഇരുവരും ഒഴിവുസമയം ചിലവഴിച്ചത്
'ഞാനും എന്റെ ജീവനും'; സായിക്കൊപ്പം നീന്തിത്തുടിച്ച് നവ്യയുടെ അവധിയാഘോഷം, ചിത്രങ്ങള്‍ 


സിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരുമായി പതിവായി വിശേഷങ്ങൾ പങ്കിടാറുണ്ട് മലയാളികളുടെ പ്രിയ നായിക നവ്യ നായർ. ഇപ്പോഴിതാ മകൻ സായ് കൃഷ്ണയുമൊന്നിച്ച് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ ഇരുവരും ഉല്ലസിക്കുന്നത് ചിത്രങ്ങളിൽ കാണാം. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലായിരുന്നു ഇരുവരും ഒഴിവുസമയം ചിലവഴിച്ചത്. നവ്യ തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെയും മകന്റെയും സ്നേഹത്തെ പ്രശംസിച്ച് ധാരാളം പേരാണ് കമന്റുകൾ കുറിക്കുന്നത്.

നേരത്തെ നവ്യയുടെ പിറന്നാൾ ദിനത്തിൽ സായിയും കൂട്ടരും ചേർന്ന് താരത്തിന് സർപ്രൈസ് ഒരുക്കിയതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com