ലതാ മങ്കേഷ്‌കറുടെ നില അതീവ ഗുരുതരം, വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ലതാ മങ്കേഷ്‌കറെ മുംബൈ ബ്രീച്ച് ക്യാന്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്‌
ലതാ മങ്കേഷ്‌കറുടെ നില അതീവ ഗുരുതരം, വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

മുംബൈ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത പിന്നണി ഗായിക  ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ ലതാ മങ്കേഷ്‌കറെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

ന്യൂമോണിയ ബാധയ്ക്ക് പുറമെ, ലെഫ്റ്റ് വെന്‍ട്രിക്യുലറിന്റെ പ്രവര്‍ത്തനവും നിലച്ചു. എന്നാല്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതി പ്രകടമാണന്നും, ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ലതാ മങ്കേഷ്‌കറെ മുംബൈ ബ്രീച്ച് ക്യാന്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30ടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ഈ സെപ്തംബറിലാണ് ഇന്ത്യയൊട്ടാകെ ആരാധകരുള്ള ലതാ മങ്കേഷ്‌ക്കര്‍ക്ക് 90 വയസ് പൂര്‍ത്തിയായത്. ശബ്ദമാധുര്യം കൊണ്ട് ഇന്ത്യയെ മുഴുവന്‍ കീഴടക്കിയ ലതാ മങ്കേഷ്‌കര്‍ വിരഹത്തിന്റേയും, അഹ്ലാദത്തിന്റേയും സ്വപ്‌നത്തിന്റേയുമെല്ലാം എണ്ണമറ്റ അനുഭൂതികളിലേക്കാണ് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോയത്. 

ഹിന്ദിയില്‍ മാത്രം ആയിരത്തിലധികം ഗാനങ്ങള്‍ ലതയുടെ ശബ്ദത്തിലൂടെയെത്തി. 2001ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന നല്‍കി രാജ്യം ആദരിച്ചിരുന്നു. മലയാളത്തില്‍ ഒരേയൊരു പാട്ട് മാത്രമാണ് ലതാ മങ്കേഷ്‌കറുടെ ശബ്ദത്തില്‍ നിന്ന് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com