'ലാലേട്ടന്റെ സിനിമയില്‍ ഞാനാണ് നായകന്‍'; പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്; വിഡിയോ

നാല്‍പ്പത്തിയൊന്നിന്റെ വിജയാഘോഷത്തിനിടയിലായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം
'ലാലേട്ടന്റെ സിനിമയില്‍ ഞാനാണ് നായകന്‍'; പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്; വിഡിയോ

ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത നാല്‍പ്പത്തിയൊന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം വിജയമായതിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. നാല്‍പ്പത്തിയൊന്നിന്റെ തിരക്കഥാകൃത്ത് പി ജി പ്രഗീഷ് തന്നെയാണ് പുതിയ ചിത്രവും എഴുതിയിരിക്കുന്നത്. നാല്‍പ്പത്തിയൊന്നിന്റെ വിജയാഘോഷത്തിനിടയിലായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. 

ബിജു മേനോനും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നാല്‍പത്തിയൊന്നിന്റെ വിജയാഘോഷം നടന്നത്. ഇതിന്റെ ഫേസ്ബുക്ക് ലൈവിനിടയിലാണ് ചിത്രം പ്രഖ്യാപിച്ചത്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും പൃഥ്വിരാജും ലാല്‍ ജോസും  ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബിജു മേനോന്‍ നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ നാല്‍പത്തിയൊന്നില്‍ സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, ശരണ്‍ ജിത്തു, ധന്യ അനന്യ, സുബീഷ് സുധി തുടങ്ങിയവരാണ് മറ്റ് വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. സിഗ്‌നേച്ചര്‍ സ്റ്റുഡിയോയിസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍, ജി പ്രജിത്ത് എന്നിവര്‍ നിര്‍മ്മിച്ച ചിത്രം എല്‍.ജെ ഫിലിംസ് ആണ് പ്രദര്‍ശത്തിനെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com