വിജയ് സേതുപതി ആദ്യമായി ഇരട്ട വേഷത്തിലെത്തുന്നു; മാസ് എന്റര്‍ടെയിനര്‍ ആക്ഷന്‍ ത്രില്ലർ 'സങ്കതമിഴന്‍' പ്രദർശനത്തിന് 

'വാലു', 'സ്‌കെച്ച്' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് സങ്കതമിഴന്റെ  രചയിതാവും സംവിധായകനും
വിജയ് സേതുപതി ആദ്യമായി ഇരട്ട വേഷത്തിലെത്തുന്നു; മാസ് എന്റര്‍ടെയിനര്‍ ആക്ഷന്‍ ത്രില്ലർ 'സങ്കതമിഴന്‍' പ്രദർശനത്തിന് 

വിജയ് സേതുപതി  ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന 'സങ്കതമിഴന്‍' പ്രദര്‍ശനത്തിന്. 'വാലു', 'സ്‌കെച്ച്' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് സങ്കതമിഴന്റെ  രചയിതാവും സംവിധായകനും. റാഷി ഖന്ന, നിവേദാ പെത്തുരാജ്  എന്നിവരാണ് നായികമാര്‍. നാസര്‍, സൂരി, അനന്യ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

രാഷ്ട്രീയ പശ്ചാത്തലത്തില്‍ സാമൂഹിക പ്രസക്തമായ ഒരു പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് 'സങ്കതമിഴന്‍'. വിജയ് സേതുപതി ഇത് ആദ്യമായി ഒരു സിനിമയില്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. അനല്‍ അരസാണ് സ്റ്റണ്ട് മാസ്റ്റര്‍. വിജയ് സേതുപതിയുടെ മാസ് എന്റര്‍ടെയിനര്‍ ആക്ഷന്‍ ത്രില്ലറാണ് സങ്കതമിഴന്‍.

ആര്‍ വേല്‍രാജാണ് ഛായാഗ്രാഹകന്‍. വിവേക്- മെര്‍വിന്‍ ഇരട്ടകളാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സികെ അജയ് കുമാര്‍, പിആര്‍ഒ. വിജയാ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സങ്കതമിഴന്‍ നവംബര്‍ 15 ന് പ്രകാശ് ഫിലിംസ് കേരളത്തില്‍ റിലീസ് ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com