വെള്ളച്ചാട്ടത്തിനരികെ ചിലങ്ക അണിഞ്ഞ് ദിവ്യ ഉണ്ണി; മനോഹരം; ചിത്രങ്ങള്‍ വൈറല്‍

ചുവന്ന സാരിയും ചിലങ്കയും അണിഞ്ഞ് അതിസുന്ദരിയായാണ് ദിവ്യ ഉണ്ണി ചിത്രങ്ങളില്‍ എത്തുന്നത്
വെള്ളച്ചാട്ടത്തിനരികെ ചിലങ്ക അണിഞ്ഞ് ദിവ്യ ഉണ്ണി; മനോഹരം; ചിത്രങ്ങള്‍ വൈറല്‍

രുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ദിവ്യ ഉണ്ണി. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നൃത്തരംഗത്ത് ഇപ്പോഴും സജീവമാണ് താരം. നിരവധി സ്‌റ്റേജ് പ്രോഗ്രാമുകളാണ് ദിവ്യ ഉണ്ണി നടത്തുന്നത്. അതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും താരം മറക്കാറില്ല. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് താരത്തിന്റെ ഡാന്‍സ് ഫോട്ടോഷൂട്ടാണ്. 

കാടിന്റെയും വെള്ളച്ചാട്ടത്തിന്റേയും പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍. ചുവന്ന സാരിയും ചിലങ്കയും അണിഞ്ഞ് അതിസുന്ദരിയായാണ് ദിവ്യ ഉണ്ണി ചിത്രങ്ങളില്‍ എത്തുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. 

യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഇപ്പോള്‍. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ദിവ്യ കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. 2018 ഫെബ്രുവരി നാലിന് ഹൂസ്റ്റണില്‍ വച്ചായിരുന്നു ദിവ്യയുടെ വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com