'കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഈ സ്നേഹത്തെ കാണുന്നു', ഒരല്പം സങ്കടവും ഉണ്ടെന്ന് നമിത 

ചിത്രത്തിലെ തന്റെ പ്രകടനത്തിന് ലഭിച്ച അഭിനന്ദനങ്ങൾക്ക് സ്നേഹമറിയിച്ചിരിക്കുകയാണ് നമിത ഇപ്പോൾ
'കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഈ സ്നേഹത്തെ കാണുന്നു', ഒരല്പം സങ്കടവും ഉണ്ടെന്ന് നമിത 

ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത മാര്‍ഗ്ഗംകളി എന്ന ചിത്രത്തിലെ ഊർമ്മിള എന്ന കഥാപാത്രം നമിത പ്രമോദിന്റെ കരിയറിലെ വ്യത്യസ്ത വേഷങ്ങളിലൊന്നായിരുന്നു.  തിയേറ്ററിൽ വേണ്ട ശ്രദ്ധ ലഭിക്കാതെപോയ കഥാപാത്രം ചിത്രത്തിന്റെ ഡിവിഡി പുറത്തെത്തിയതോടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിലെ തന്റെ പ്രകടനത്തിന് ലഭിച്ച അഭിനന്ദനങ്ങൾക്ക് സ്നേഹമറിയിച്ചിരിക്കുകയാണ് നമിത ഇപ്പോൾ. 

ഇതാദ്യമായാണ് ഒരു സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു പിന്നാലെ ഇത്രയും നല്ല പ്രതികരണങ്ങളെന്നും ഊർമ്മിളക്ക് കിട്ടിയ റസ്പോൺസ് അപാരമായിരുന്നെന്നുമാണ് നമിതയുടെ വാക്കുകൾ. ഇത്രത്തോളം ആളുകളെ ടച്ച് ചെയ്ത കഥാപാത്രം ത‌ിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോ അഭിനേത്രി എന്ന നിലയിൽ ഒരല്പം സങ്കടം ഉണ്ടെന്നും നമിത പറഞ്ഞു. ഊർമിള എന്ന കഥാപാത്രം സ്ക്രീനിൽ എത്തിക്കാൻ എടുത്ത് കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി താൻ ഈ മെസ്സേജുകളിലൂടെയുള്ള സ്നേഹത്തെ കാണുന്നു എന്നും നമിത കുറിച്ചു

നമിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാർഗംകളിയിലെ ഊർമ്മിള.
ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ അഭിനേത്രി എന്ന നിലയിൽ ഞാൻ എക്സ്പ്ലോർ ചെയ്ത കഥാപാത്രമാണ് ഊർമ്മിള.
സാധാരണ അഭിനയിച്ച സിനിമയുടെ റിലീസ് നോട് അനുബന്ധിച്ചാണ് പ്രേക്ഷകർ കഥാപാത്രത്തോട് തോന്നിയ ഇഷ്ടം മെസ്സേജിലൂടെ യും കോളിലൂടെ യും ഞാനറിയാ.എന്നാൽ ഇതാദ്യമായാണ് ഒരു സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു പിന്നാലെ ഇത്രയും നല്ല പ്രതികരണങ്ങൾ.
ഊർമ്മിള ക്ക് കിട്ടിയ റസ്പോൺസ് അപാരമായിരുന്നു. സിനിമ നന്നായിട്ടുണ്ട് സിനിമയിലെ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് ഒരുപാട് പേര് പറഞ്ഞെങ്കിലും എൻറെ അടുത്ത് ആദ്യമായിട്ടാണ് ഒരു ഗ്രൂപ്പ് ആളുകൾ ഈ കഥാപാത്രം ഇത്രത്തോളം ഇൻഫ്ലുവൻസ ചെയ്തിട്ടുണ്ട്,സ്ട്രോങ്ങാണ്..
കഥാപാത്രത്തിന് ഓരോ ലെയറുകൾ പറ്റി ഒക്കെ സംസാരിക്കുന്നത്. ഇത്രത്തോളം ആളുകളെ ടച്ച് ചെയ്ത കഥാപാത്രം തീയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോ,DVD ഇറങ്ങിക്കഴിഞ്ഞു ഇത്രത്തോളം പ്രശംസ നേടി തരുമ്പോൾ, അഭിനേത്രി എന്ന നിലയിൽ
ഒരുപാട് സന്തോഷവും ഒരല്പം സങ്കടവും ഉണ്ട്. തീയറ്ററിൽ സിനിമ വിജയിക്കുമ്പോൾ മാത്രമാണ് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാറുള്ളത്. ഊർമിള എന്ന കഥാപാത്രം സ്ക്രീനിൽ എത്തിക്കാൻ എടുത്ത് കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഞാൻ ഈ മെസ്സേജുകളിലൂടെയുള്ള സ്നേഹത്തെ കാണുന്നു.ഈ സന്തോഷം എൻറെ ഈ ദിവസത്തെ മാത്രമല്ല ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ തുടർന്നങ്ങോട്ട് ചെയ്യാൻ പോകുന്ന കഥാപാത്രങ്ങൾക്ക് വലിയൊരു ഇൻസ്പിറേഷൻ ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com