കുട്ടിക്കാല ചിത്രം പങ്കുവച്ച് ചേച്ചിക്ക് താരത്തിന്റെ പിറന്നാള്‍ ആശംസ; 'ദോഷിക്കുട്ടി'യും അനിയത്തിയും വൈറല്‍ 

കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ
കുട്ടിക്കാല ചിത്രം പങ്കുവച്ച് ചേച്ചിക്ക് താരത്തിന്റെ പിറന്നാള്‍ ആശംസ; 'ദോഷിക്കുട്ടി'യും അനിയത്തിയും വൈറല്‍ 

ത്തിരി ദൂരത്തു നിന്നും ഒത്തിരി സ്‌നേഹത്തോടെയുള്ള ഒരു അനിയത്തിയുടെ പിറന്നാള്‍ ആശംസയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് ഈ ആശംസ. നടി മുക്തയാണ് ചേച്ചി ദോഷിക്ക് ഇത്തരത്തിലൊരു പിറന്നാളാശംസ നേര്‍ന്നിരിക്കുന്നത്. 

"ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്‌നേഹത്തോടെ എന്റെ' akka' ക്ക് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു...", എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഇരുവരും മുതിര്‍ന്നതിന് ശേഷമുള്ള ഒരു ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. 

മലയാളം തമിഴ് സിനിമകളില്‍ സജീവമായിരിക്കെ 2015ലായിരുന്നു മുക്തയുടെ വിവാഹം. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തത്. ഇവര്‍ക്ക് കിയാര എന്ന മകളുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com