വഴിയരികില്‍ ലാലേട്ടന്‍; ഒരു ഉമ്മ തന്നോട്ടെയെന്ന് ആരാധിക; വിഡിയോ വൈറല്‍

റോഡ് സൈഡിലായി ആരാധകര്‍ക്കൊപ്പം നിന്ന് സംസാരിക്കുകയും സെല്‍ഫി പകര്‍ത്തുകയും ചെയ്യുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്
വഴിയരികില്‍ ലാലേട്ടന്‍; ഒരു ഉമ്മ തന്നോട്ടെയെന്ന് ആരാധിക; വിഡിയോ വൈറല്‍

'ലാലേട്ടാ, ഒരു ഉമ്മ തന്നോട്ടേ' പിന്നെ ഒന്നും നോക്കിയില്ല ഇഷ്ടതാരത്തിന്റെ കവിളില്‍ ഒരു മുത്തം കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മോഹന്‍ലാലിന്റെയും ആരാധികയുടേയും വിഡിയോ. വിദേശ യാത്രയ്ക്കിടെയാണ് താരത്തെ ആരാധകര്‍ പൊതിഞ്ഞത്.റോഡ് സൈഡിലായി ആരാധകര്‍ക്കൊപ്പം നിന്ന് സംസാരിക്കുകയും സെല്‍ഫി പകര്‍ത്തുകയും ചെയ്യുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്. 

അതിനിടെ താരത്തെ കാണാനായി കൈയില്‍ പൂവുകളുമായി എത്തിയ യുവതി മോഹന്‍ലാലിനൊപ്പം സെല്‍ഫി എടുത്തു. എല്ലാവരോടും നന്ദി പറഞ്ഞ് പോകാന്‍ തുടങ്ങിയ മോഹന്‍ലാലിനോട് തനിക്കൊരു ആഗ്രഹമുണ്ടെന്നും ഒരു ഉമ്മ തന്നോട്ടേ എന്നുമായി ആരാധിക. സ്‌നേഹ ചുംബനവും വാങ്ങിയാണ് താരം മടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. 

ഭാര്യ സുചിത്രയ്‌ക്കൊപ്പം ന്യൂസിലന്‍ഡില്‍ അവധി ആഘോഷത്തിലാണ് താരം. നിരവധി അവധിക്കാല ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവന്നത്. അവയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ് മോഹന്‍ലാല്‍ അവധി ആഘോഷിക്കാന്‍ പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com