''ആരെയും കണ്ണടച്ച് വിശ്വസിക്കരുത്''; ജീവതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ധന്യ മേരി വര്‍ഗീസ്

കഴിഞ്ഞ സംഭവങ്ങള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുന്‍പോട്ട് പോകാനും ഇടയാക്കിയതായി ധന്യ പറയുന്നു.
''ആരെയും കണ്ണടച്ച് വിശ്വസിക്കരുത്''; ജീവതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ധന്യ മേരി വര്‍ഗീസ്

നിരവധി മലയാള സിനിമകളിലും മോഡലിങ് രംഗത്തുമെല്ലാം സജീവമായിരുന്നു നടി ധന്യ മേരി വര്‍ഗീസ്. ഏറെ സജീവമായി നിന്നിരുന്ന സമയത്ത് തന്നെ പെട്ടെന്ന് അപ്രത്യക്ഷയായ താരം പിന്നീട് ഇടവേളയ്ക്ക് ശേഷം ടെലിവിഷന്‍ പരമ്പരയിലൂടെയാണ് തിരിച്ച്വരവ് നടത്തിയത്. 

രണ്ട് വര്‍ഷം മുന്‍പ് ഒരു റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഈ സംഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. കഴിഞ്ഞ സംഭവങ്ങള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുന്‍പോട്ട് പോകാനും ഇടയാക്കിയതായി ധന്യ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.  

''അനുഭവമാണ് എന്റെ ഗുരു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു. ആ സംഭവത്തിനു ശേഷം അതിനു മാറ്റം ഉണ്ടായി. ആളുകളുടെ സമീപനം എങ്ങനെ എന്നു മനസിലാക്കിയാണ് ഇപ്പോള്‍ പ്രതികരിക്കുക. ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റേത്. പണം എങ്ങനെ ലാഭിക്കാമെന്നും കൈകാര്യം ചെയ്യണമെന്നും അറിയാം. 

ഭര്‍ത്താവ് ജോണിന്റെ കുടുബം എന്റെ കുടുംബവുമായി യാതൊരു സാമ്യവുമുള്ളതല്ല. അവര്‍ക്ക് വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു. ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഞാനും അവരെ പിന്തുണച്ചു. ജോണിന്റെ മാതാപിതാക്കളെ അദ്ദേഹം നോക്കുന്നത് പോലെ ഞാനും നോക്കി. എന്നാല്‍ പിന്നീട് നേരിടേണ്ടി വന്ന കാര്യങ്ങള്‍ എന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ചു, എല്ലാവരേയും സ്‌നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് മനസ്സിലാക്കി. എന്നെപ്പോലെ, ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും ഉള്‍ക്കൊണ്ടു. ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ്''- ധന്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com