ഫുട്‌ബോള്‍ വാങ്ങാന്‍ മീറ്റിങ് കൂടി;  വൈറലായി, ഇപ്പോള്‍ സിനിമയിലേക്ക്..!!

നടി അഞ്ജലി നായര്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക.
ഫുട്‌ബോള്‍ വാങ്ങാന്‍ മീറ്റിങ് കൂടി;  വൈറലായി, ഇപ്പോള്‍ സിനിമയിലേക്ക്..!!

ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാന്‍ കുട്ടിപ്പട്ടാളം നടത്തിയ ഒരു മീറ്റിങ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഓലമടല്‍ വെച്ച് മൈക്ക് സെറ്റ് ചെയ്ത് വളരെ നിഷ്‌കളങ്കമായി കുട്ടികള്‍ നടത്തിയ മീറ്റിങ് വളരെപ്പെട്ടന്നാണ് ആളുകള്‍ ഏറ്റെടുത്തത്. സൗജന്യമായി ഇവര്‍ക്ക് ഫുട്‌ബോള്‍ നല്‍കിയും ഫുട്‌ബോള്‍ ക്യാമ്പുകളിലേക്കു ക്ഷണിച്ചും നിരവധി ആളുകളും സംഘടനകളുമാണ് രംത്തെത്തിയത്. 

ഈ കുട്ടികള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതാണ് പുതിയ വിശേഷം. നടി അഞ്ജലി നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു എഫ്എം റേഡിയോയിലെ പരിപാടിക്കിടെയാണ് താരം ഇത് പറഞ്ഞത്. നടി അഞ്ജലി നായര്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. മൈതാനം എന്ന പുതിയ ചിത്രത്തിലേക്കാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഒരു പത്തു വയസുകാരന്റെ കഥ പറയുന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ കളിക്കാരായിട്ടായിരിക്കും ഈ കുട്ടികള്‍ അഭിനയിക്കുക. 

അല്‍ത്താഫ് അന്‍സാര്‍ എന്ന പന്ത്രണ്ട് വയസുകാരന്‍ സ്വന്തം പിതാവിനോട് കഥ പോലെ പറഞ്ഞ സംഭവമാണ് 'മൈതാനം' എന്ന പേരില്‍ സിനിമയാകുന്നത്. ആവ്‌നി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഞ്ജലി നായര്‍ നിര്‍മ്മിച്ച് അന്‍സര്‍ താജുദ്ദീന്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. താജുദ്ദീന്‍ അല്‍ത്താഫിന്റെ പിതാവ് തന്നെയാണ്.

ഈ ചിത്രത്തിലേക്ക് അഭിനേതാക്കാളെ അന്വേഷിച്ചുള്ള കാസ്റ്റിങ് കോള്‍ നടക്കുന്നുണ്ട്. ഏഴ് മുതല്‍ പതിനേഴ് വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സിനിമയിലേക്ക് ആവശ്യമുണ്ടെന്നും താത്പര്യമുള്ളവര്‍ അവരുടെ ഫോട്ടോയും അഭിനയിച്ച ഒരു മിനിട്ടില്‍ താഴെയുള്ള വീഡിയോയും മെയില്‍ ചെയ്യാനുമാണ് നിര്‍ദേശം. എറണാകുളം നഗരത്തിലുള്ള കുട്ടികള്‍ക്ക് മുന്‍ഗണന ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com