'എന്റെ എല്ലാ വീഴ്‌ചകളും ദൗർബല്യങ്ങളും കണ്ടിട്ടുള്ളത് അവളാണ്'; പൃഥ്വിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി സുപ്രിയ 

പൃഥ്വിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് ആയിരുന്നു ഇത്
'എന്റെ എല്ലാ വീഴ്‌ചകളും ദൗർബല്യങ്ങളും കണ്ടിട്ടുള്ളത് അവളാണ്'; പൃഥ്വിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി സുപ്രിയ 

ഡ്രൈവിങ് ലൈസൻസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നടൻ പ‌ൃഥ്വിരാജ്. എന്നാൽ ഭാര്യ സുപ്രിയക്കാകട്ടെ പൃഥ്വിയെ വളരെയധികം മിസ് ചെയ്യുകയാണ്. ഇതിനിടയിലാണ് ഒരു ആരാധകർ ഒരു പഴയ വിഡിയോ ക്ലിപ്പുമായി എത്തുന്നത്. പൃഥ്വിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് ആയിരുന്നു ഇത്. 

അഭിമുഖത്തിൽ പൃഥ്വി സുപ്രിയയെക്കുറിച്ച് പറയുന്ന വാക്കുകളാണ് വിഡിയോയിൽ. ചിലപ്പോൾ ആളുകൾ നിങ്ങൾക്ക് ഏറ്റവും ഭംഗിയുള്ള വിഡിയോ ക്ലിപ്പുകൾ അയച്ചുതരുമെന്ന് കുറിച്ച് സുപ്രിയ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

“ഞാൻ ഒരുപാട് സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. സുപ്രിയയാണ് എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ,” എന്നും പൃഥ്വിരാജ് വിഡിയോയിൽ​ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com