നിങ്ങള്‍ ഇല്ലെങ്കില്‍ സിനിമയില്‍ ഞാനില്ല; എല്ലാ നല്ല കാര്യങ്ങള്‍ക്കും കാരണം നിങ്ങളാണ്; കമല്‍ഹാസന് സ്‌നേഹചുംബനം നല്‍കി സുഹാസിനി

'എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങള്‍ക്കും കാരണം നിങ്ങളാണ് കമല്‍'
നിങ്ങള്‍ ഇല്ലെങ്കില്‍ സിനിമയില്‍ ഞാനില്ല; എല്ലാ നല്ല കാര്യങ്ങള്‍ക്കും കാരണം നിങ്ങളാണ്; കമല്‍ഹാസന് സ്‌നേഹചുംബനം നല്‍കി സുഹാസിനി

'എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങള്‍ക്കും കാരണം നിങ്ങളാണ് കമല്‍'-  എന്ന് നടി സുഹാസിനി. കമല്‍ എന്ന് വിളിച്ചാല്‍ മതി, ചെറിയച്ഛാ എന്ന് വിളിക്കണ്ട എന്ന് കമല്‍ഹാസന്‍ നിഷ്‌കര്‍ഷിച്ചിരുന്നതായും അവര്‍ പറയുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും ഒരേപോലെ കാണാന്‍ കഴിയുന്ന മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ അങ്ങനെ പറയാന്‍ സാധിക്കൂ എന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതത്തില്‍ കമല്‍ഹാസന്‍ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സംസാരിക്കുന്ന സുഹാസിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഇന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട നടന്‍, തമിഴകത്തിന്റെ 'ഉലകനായകന്‍' കമല്‍ഹാസന്‍, നടിയും സംവിധായികയുമായ സുഹാസിനിയ്ക്ക് ജീവിതത്തിന് ദിശാബോധം നല്‍കുകയും എന്നും പിന്തുണയേകുകയും ചെയ്ത ചെറിയച്ഛനാണ്. കമല്‍ഹാസന്റെ ജേഷ്ഠസഹോദരനായ ചാരുഹാസന്റെ മകളാണ് രണ്ടാമത്തെ സുഹാസിനി.

കമല്‍ഹാസന്റെ 65ാം പിറന്നാളിനോട് അനുബന്ധിച്ച് അവരുടെ ജന്മനാടായ പരമകുടിയില്‍ നടന്ന ചടങ്ങിനിടെ ആയിരുന്നു സുഹാസിനിയുടെ വാക്കുകള്‍. ഇതേ ചടങ്ങില്‍ തന്നെ കമലഹാസിന്റെ അച്ഛന്‍ ഡി ശ്രീനിവാസന്റെ പ്രതിമയും അനാച്ഛാദനം ചെയ്തു. ഈ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനല്‍ വക്കീലും സ്വതന്ത്ര സമര സേനാനിയുമായിരുന്നു അദ്ദേഹം.

'നിങ്ങള്‍ ഇല്ലെങ്കില്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഞാനില്ല. എന്നെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിട്ട് സിനിമ ടെക്‌നിക്കലായി പഠിക്കാന്‍ നിര്‍ബന്ധിച്ചത്, അതിനു ഫീസ് കൊടുത്തത് എല്ലാം നിങ്ങളാണ്,' കമല്‍ തന്റെ ജീവിതത്തിന്റെ ദിശ മാറ്റിയതിനെക്കുറിച്ച് കുറിച്ച് സുഹാസിനി ഓര്‍ത്തു. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ആദ്യ ക്യാമറ വിദ്യാര്‍ഥിനിയായിരുന്നു സുഹാസിനി ഹാസന്‍. പഠനത്തെ തുടര്‍ന്ന് ഛായാഗ്രാഹകന്‍  അശോക് കുമാറിന്റെ സഹായായി ചേര്‍ന്ന സുഹാസിനിയെ മഹേന്ദ്രന്‍ 'നെഞ്ചത്തെ കിള്ളാതെ' എന്ന തന്റെ ചിത്രത്തിലേക്ക് കാസറ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com