'മൂത്തോന്‍ കണ്ട് അവര്‍ എന്ത് പറയുമെന്ന് സംശയമുണ്ടായിരുന്നു, രാവിലെ എഴുന്നേറ്റത് അമ്മയുടെ വാക്കുകള്‍ കേട്ട്'; പാര്‍വതി

മൂത്തോനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി
'മൂത്തോന്‍ കണ്ട് അവര്‍ എന്ത് പറയുമെന്ന് സംശയമുണ്ടായിരുന്നു, രാവിലെ എഴുന്നേറ്റത് അമ്മയുടെ വാക്കുകള്‍ കേട്ട്'; പാര്‍വതി

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം മൂത്തോന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നിവിന്‍ പോളി അവതരിപ്പിച്ച അക്ബര്‍ എന്ന കഥാപാത്രംത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ മൂത്തോനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി. സിനിമ കണ്ടുവന്ന അടുത്ത ദിവസം രാവിലെ താന്‍ കേട്ട അമ്മയുടെ വാക്കുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

'മൂത്തോന്‍ രണ്ടാം തവണയും ഞാന്‍ കണ്ടു. ഇന്നലെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് രണ്ടാമത് കണ്ടത്. എന്താണ് അച്ഛനും അമ്മയും ചിത്രത്തെക്കുറിച്ച് പറയുകയെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അവര്‍ കൂടുതല്‍ സമയവും നിശബ്ദരായിരുന്നു. ഞാന്‍ കൂടുതല്‍ ചോദിച്ചില്ല. രാവിലെ അമ്മ പറയുന്നത് കേട്ടാണ് ഇന്ന് രാവിലെ എഴുന്നേറ്റത്. 'എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും' എന്നായിരുന്നു അമ്മ പറഞ്ഞത്.' ട്വിറ്ററിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. 

ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി, റോഷന്‍ മാത്യു എന്നിവരെ ടാഗ് ചെയ്താണ് പോസ്റ്റ്. നിരവധി പേരാണ് ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയത്. നിവിന്‍ പോളിയുടെ കരിയര്‍ ബസ്റ്റ് പെര്‍ഫോമന്‍സാണ് ചിത്രത്തിലേത് എന്നാണ് പറയുന്നത്. അനുരാഗ് കശ്യപ്, രാജീവ് രവി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com