'സിനിമാ സ്വപ്നങ്ങള്‍ കണ്ടത്....; ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദ'മെന്ന് മോഹന്‍ലാല്‍

സിനിമാ സ്വപ്നങ്ങള്‍ കണ്ടത്,  പല കഥാപാത്രങ്ങളും ജനിച്ചത്,  ഈ സൗഹൃദത്തില്‍ നിന്നാണ്
'സിനിമാ സ്വപ്നങ്ങള്‍ കണ്ടത്....; ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദ'മെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദം പല തവണ മലയാളികള്‍ ചര്‍ച്ച ചെയ്തതാണ്.  സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിനും ഏറെ മുന്‍പ് തുടങ്ങിയ ആ സൗഹൃദം ഇന്നും അതേ പോലെ തുടരുകയാണ്.ഇപ്പോള്‍ പ്രിയനുമൊത്തുള്ള അപൂര്‍വ സൗഹൃദത്തിന്റെ ഓര്‍മ പുതുക്കി മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് വൈറല്‍.

ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്... സിനിമാ സ്വപ്നങ്ങള്‍ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തില്‍ നിന്നാണ്...ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ...ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ...

ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം.... പഴയൊരു ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.

പ്രിയദര്‍ശന്‍  എന്ന സംവിധായകന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എണ്ണമെടുത്താല്‍ അതില്‍ പകുതിയിലേറെയും മോഹന്‍ലാലിനൊപ്പമുള്ളതാണ്. ആ കൂട്ടുകെട്ടിന്റെ വിജയത്തിളക്കത്തിലേക്കാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവും വന്നി ചേരാന്‍ പോകുന്നത്.

മോഹന്‍ലാലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്... സിനിമാ സ്വപ്നങ്ങള്‍ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തില്‍ നിന്നാണ്...

ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ...ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ...

ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com