'സ്വാമി ശരണ'വുമായി മോഹന്‍ലാല്‍; ഏറ്റെടുത്ത് ആരാധകര്‍

മണ്ഡല കാലത്തിന് തുടക്കമായതോടെ സ്വാമിശരണം വിളികളുമായി മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാല്‍
'സ്വാമി ശരണ'വുമായി മോഹന്‍ലാല്‍; ഏറ്റെടുത്ത് ആരാധകര്‍

കൊച്ചി: ശബരിമല മണ്ഡലകാലത്തിന് ഇന്ന് തുടക്കമായി. ഇന്നലെ വൈകിട്ടാണ് നടതുറന്നത്. മണ്ഡല കാലത്തിന് തുടക്കമായതോടെ സ്വാമിശരണം വിളികളുമായി മലയാളത്തിന്റെ താരചക്രവര്‍ത്തിയും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ ഭക്തിനിര്‍ഭരമായി നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഭസ്മക്കുറി അണിഞ്ഞ് നേര്യതും പുതച്ച് ഭക്തിനിര്ര്‍ഭരമായി നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. സ്വാമിശരണം വിളികളുമായി ആരാധകരും കമന്റ് ബോക്‌സുകളില്‍ നിറഞ്ഞിട്ടുണ്ട്.

ലൂസിഫര്‍ എന്ന മലയാളത്തിന്റെ അഭിമാനമായി മാറിയ ചിത്രത്തിന് ശേഷം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രമാണ് മോഹന്‍ലാല്‍ നായനായി തീയേറ്ററുകളിലെത്തിയ ചിത്രം. ഇതിന് പിന്നാലെ ബിഗ് ബ്രദര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി അണിയറയിലൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. ബറോസ്സ് എന്ന പേരില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് താരം.

മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തിന് താഴെ ആരാധകര്‍ കമന്റുകളുമായി എത്തിയിരിക്കുകയാണ്. വൃശ്ചികപ്പുലരിയില്‍ ഇങ്ങനെ കുളിച്ചു കുറിയും തൊട്ടു കുട്ടപ്പനായി തൊഴുതു നല്കുന്ന ലാലേട്ടനെ ഒന്നു ദര്‍ശിക്കാന്‍ ഞങ്ങള്‍ മാത്രമല്ല, എവിടെയോ ആനയും പുലിയും വരെ കാത്തിരിക്കുന്നുണ്ട് എന്നാണ് ഒരു വിരുതന്റെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com