''ഈ സിനിമ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത എന്റെ ഗേ സുഹൃത്തിന് വേണ്ടി'': ശബ്ദമിടറി ഗീതു മോഹന്‍ദാസ്, വീഡിയോ

'മൂത്തോന്‍' ഇറങ്ങിയതിന് ശേഷം ഗീതുവിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.
''ഈ സിനിമ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത എന്റെ ഗേ സുഹൃത്തിന് വേണ്ടി'': ശബ്ദമിടറി ഗീതു മോഹന്‍ദാസ്, വീഡിയോ

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' എന്ന ചിത്രം മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമ സ്വവര്‍ഗ പ്രണയത്തെക്കുറിച്ചാണ് പ്രതിപാദിപ്പിക്കുന്നത്. 

സ്വവര്‍ഗ പ്രണയം അതിന്റെ എല്ലാ തീവ്രതയിലും ചിത്രം കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 'മൂത്തോന്‍' ഇറങ്ങിയതിന് ശേഷം ഗീതുവിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. എന്നാല്‍ ഈ സിനിമയെക്കുറിച്ച് ഇതുവരെ തുറന്ന് പറയാത്ത ഒരു കാര്യം ഗീതും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഇരുപത് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്ത സ്വവര്‍ഗാനുരാഗിയായ ഉറ്റ സുഹൃത്ത് മൈക്കിളിന് വേണ്ടിയാണ് മൂത്തോന്‍ ഒരുക്കിയതെന്നാണ് ഗീതു പറയുന്നത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗീതു. 

'മൂത്തോനില്‍ അഭിനയിച്ച താരങ്ങളോട് പോലും പറയാത്ത ഒരു കാര്യമാണിത്. മൈക്കിള്‍ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയും ചെയ്തിരുന്നു. അവന് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധം എന്നെ അലട്ടിയിരുന്നു. അവന് വേണ്ടിയുള്ള ശബ്ദമാണ് മൂത്തോന്‍. നിങ്ങളോരോരുത്തര്‍ക്കും വേണ്ടിയുള്ള സിനിമയാണിത്. നിങ്ങളിത് കാണണം''- ശബ്ദമിടറി ഗീതു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com