'കമല്‍, നിങ്ങള്‍ ഇല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ ഒന്നുമില്ല, മണിയെപ്പോലും നിങ്ങള്‍ തന്നതാണ്': സുഹാസിനി

'സ്ത്രീകള്‍ അഭിനയം മാത്രം അല്ലാതെ ടെക്‌നിക്കലായ കാര്യങ്ങളും നോക്കണം എന്ന് പറഞ്ഞ് എന്നെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ത്ത് എന്നിക്ക് ഫീസ് അടച്ചതും കമല്‍ ആണ്'.
'കമല്‍, നിങ്ങള്‍ ഇല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ ഒന്നുമില്ല, മണിയെപ്പോലും നിങ്ങള്‍ തന്നതാണ്': സുഹാസിനി

തെന്നിന്ത്യന്‍ താരവും രാഷ്ട്രീയപ്രവര്‍ത്തകനുമായ കമല്‍ഹാസന്റെ പിറന്നാളിനോടനുബന്ധിച്ചുള്ള ഒരു പരിപാടിക്കിടെ സുഹാസിനി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങലില്‍ ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങള്‍ക്കും കാരണക്കാരന്‍ കമല്‍ഹാസന്‍ ആണെന്നാണ് നടിയും കമലിന്റെ ജേഷ്ഠനായ ചാരുഹാസന്റെ മകളുമായ സുഹാസിനി പറയുന്നത്. 

പരമക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബാഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകളെ വേദിയിലിരുത്തിയാണ് നടി മനസ് തുറന്നത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കമലില്‍ നിന്ന് അനുഗ്രഹം വാങ്ങി മുത്തം നല്‍കിയ ശേഷമാണ് സുഹാസിനി പ്രസംഗം അവസാനിപ്പിച്ചത്. ഇന്നേ വരെ എന്റെ ജീവിതത്തില്‍ കമലിനോട് ചെയ്യാത്ത രണ്ട് കാര്യങ്ങള്‍ ഞാന്‍ ഇപ്പോള്‍ ചെയ്യാന്‍ പോവുകയാണ് എന്ന ആമുഖത്തോടെയാണ് സുഹാസിനി കമലിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തശേഷം കമലിന് മുത്തം നല്‍കുകയും ചെയ്തത്.

തന്നെ ചിറ്റപ്പന്‍ എന്ന് വിളിക്കാന്‍ കമല്‍ അനുവദിച്ചിരുന്നില്ലെന്ന് പറയുന്ന സുഹാസിനി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും ഒരേപോലെ കാണാന്‍ കഴിയുന്ന മനസുള്ള ഒരാള്‍ക്ക് മാത്രമേ അങ്ങനെ പറയാന്‍ സാധിക്കൂ എന്നും പറഞ്ഞു. മാത്രമല്ല, ഞങ്ങള്‍ സഹോദരങ്ങള്‍ മൂന്ന് പേരോടും എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ എങ്ങനെ പരിഹരിക്കണമെന്നാണ് പത്തു പതിമൂന്ന് വയസുള്ളപ്പോഴേ പറഞ്ഞു തന്നിട്ടുള്ള ആളാണ് അദ്ദേഹമെന്നും ഇങ്ങനെയുള്ള ആളെ ഒരു കുടുംബത്തിന് മാത്രമല്ല ഈ നാടിനു തന്നെ വേണമുന്നും സുഹാസിനി പറഞ്ഞു.  

'എന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങള്‍ക്കും കമല്‍ നിങ്ങളാണ് കാരണം. നിങ്ങള്‍ ഇല്ലെങ്കില്‍ സിനിമാ മേഖലയില്‍ ഞാന്‍ ഇല്ല. സ്ത്രീകള്‍ അഭിനയം മാത്രം അല്ലാതെ ടെക്‌നിക്കലായ കാര്യങ്ങളും നോക്കണം എന്ന് പറഞ്ഞ് എന്നെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ത്ത് എന്നിക്ക് ഫീസ് അടച്ചതും കമല്‍ ആണ്.

ഇതുപോലെ തമിഴ് സ്ത്രീകള്‍, ഇന്ത്യന്‍ സ്ത്രീകള്‍ എന്നും ഉയരങ്ങളില്‍ എത്തണമെന്നാണ് ചെറുപ്പം മുതലേ  അദ്ദേഹത്തിന്റെ ആഗ്രഹം. ഞങ്ങള്‍ സഹോദരങ്ങള്‍ മൂന്ന് പേരോടും എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ എങ്ങനെ പരിഹരിക്കണമെന്നാണ് പത്തു പതിമൂന്ന് വയസുള്ളപ്പോഴേ പറഞ്ഞു തന്നിട്ടുള്ള ആളാണ് അദ്ദേഹം. ഇങ്ങനെയുള്ള ആളെ ഒരു കുടുംബത്തിന് മാത്രമല്ല ഈ നാടിനു തന്നെ വേണം. 

ഒരിക്കല്‍ കൂടി പറയുന്നു എന്റെ ജീവിതത്തിലെ എല്ലാം നിങ്ങള്‍ തന്നതാണ്. മണിയെ (മണിരത്‌നം) പോലും നിങ്ങള്‍ തന്നതാണ്. മണിയുടെ ജീവിതവും നിങ്ങള്‍ കൊടുത്തതാണ്. നിങ്ങളെ തേടി മണി വന്നത് കൊണ്ടല്ലേ എന്റെ ജീവിതത്തിലേക്കും മണി വന്നെത്തിയത്. അദ്ദേഹത്തെ ഞാന്‍ കണ്ടു മുട്ടിയതിനാലാണ് എന്റെ മകന്‍ നന്ദനും ഇവിടെ ഇരിക്കുന്നത്. നിങ്ങള്‍ ഇല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ ഒന്നുമില്ല'- സുഹാസിസി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com