ശരീരഘടനയും മുഖവും എന്തിന് മേക്കപ്പ് വരെ ഒരേപോലെ; കത്രീന കൈഫിന്റെ ഇരട്ടസഹോദരിയാണോ ഇത്? 

കത്രീനയുടെ അതേ ശരീരഘടനയും മുഖച്ഛായയുമുള്ള ഈ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കത്രീനയാണെന്നേ തോന്നു.
ശരീരഘടനയും മുഖവും എന്തിന് മേക്കപ്പ് വരെ ഒരേപോലെ; കത്രീന കൈഫിന്റെ ഇരട്ടസഹോദരിയാണോ ഇത്? 

ബോളിവുഡില്‍ ധാരാളം ആരാധകരുള്ള സൂപ്പര്‍ താരമാണ് കത്രീന കൈഫ്. ഫാഷനില്‍ അതീവ ശ്രദ്ധാലുവായ നടിയുടെ ഓരോ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇതേപോലെ മറ്റൊരാളെക്കൂടി കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 

കത്രീനയുടെ അതേ ശരീരഘടനയും മുഖച്ഛായയുമുള്ള ഈ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കത്രീനയാണെന്നേ തോന്നു. ഇത് താരത്തിന്റെ ഇരട്ടസഹോദരിയാണെന്നായിരുന്നു ആരാധകര്‍ ധരിച്ചിരുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ വട്ടം കറക്കുന്ന ആ ഇരട്ട ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. 

ഇത് അലീന റായ് ആണ്. കത്രീനയുമായി കുടുംബപരമായി താരത്തിന് യാതൊരു ബന്ധവുമില്ല. പക്ഷേ രൂപസാദൃശ്യം കൊണ്ട് സമാനതകള്‍ ഏറെയാണ്. അലീനയുടെ ചിത്രങ്ങള്‍ കണ്ട് കത്രീനയാണ് എന്ന് തെറ്റിദ്ധരിച്ചവര്‍ നിരവധിയാണ്.

ഫാഷന്‍ ബ്ലോഗര്‍ കൂടിയായ അലീന ഇന്‍സ്റ്റയില്‍ താരമാണ്. ടിക്ടോക്കിലും സജീവം. കത്രീനയുമായുള്ള സാമ്യത തന്നെയാണ് അലീന ഇതിനായി ഉപയോഗിക്കുന്നത്. കത്രീനയുടെ സ്‌റ്റൈല്‍ അതുപോലെ കോപ്പി അടിക്കുക എന്നതാണ് അലീനയുടെ ശൈലി. മേക്കപ്പ് പോലും കത്രീനയുടേത് പോലെയാക്കാന്‍ ശ്രദ്ധിക്കും. സാരി ആയാലും സെക്‌സി വേഷം ആയാലും കത്രീന എന്ത് ചെയ്യുന്നോ അത് തന്നെയാണ് അലീനയും പിന്തുടരുന്നത്.  

അലീനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. മുംബൈ ലണ്ടന്‍ ബന്ധമുള്ള അലീന സ്ഥിരമായി ലണ്ടനിലേക്ക് യാത്ര ചെയ്യാറുണ്ട്. എന്തായാലും കത്രീനയുടെ ഈ ഇരട്ട സമൂഹമാധ്യങ്ങളില്‍ സൂപ്പര്‍ഹിറ്റായി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com