മരട് 375; ഫ്ലാറ്റ് ഒഴിപ്പിക്കലും ചതിയുടെ അറിയാക്കഥയും ഇനി സിനിമയിൽ കാണാം 

പട്ടാഭിരാമൻ എന്ന സൂപ്പർ ഹിറ്റു സിനിമയ്ക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണിത്
മരട് 375; ഫ്ലാറ്റ് ഒഴിപ്പിക്കലും ചതിയുടെ അറിയാക്കഥയും ഇനി സിനിമയിൽ കാണാം 

റെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിക്കുന്ന ചിത്രം കണ്ണൻ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ദിനേശ് പള്ളത്താണ് തിരകഥ ഒരുക്കിയിരിക്കുന്നത്. ഫ്ലാറ്റ് ഒഴിപ്പിക്കലും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് തിരകഥയൊരുക്കിയിരിക്കുന്നത്. പട്ടാഭിരാമൻ എന്ന സൂപ്പർ ഹിറ്റു സിനിമയ്ക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണിത്. 

മരട് ഫ്ലാറ്റിന് എങ്ങനെ നിർമാണാവകാശം കിട്ടി എന്നതുമുതൽ ചിത്രം ചർച്ചചെയ്യുന്നുണ്ടെന്ന് കണ്ണൻ പറഞ്ഞു. ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്ലാറ്റ് ഉടമകളുടെ ജീവിതം കൂടി ചിത്രത്തിൽ പറയുന്നുണ്ടെന്ന് കണ്ണൻ കൂട്ടിച്ചേർത്തു. മരട് വിഷയത്തിൽ നടന്ന ചതിയുടെ അറിയാക്കഥ ചിത്രത്തിലൂടെ പറയുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com