ശാലിനിയുടെ ജന്‍മദിനത്തില്‍ ചെന്നൈ നഗരത്തില്‍ ചുവരെഴുത്തുകള്‍; ആഘോഷമാക്കി തല ഫാന്‍സ് (വീഡിയോ)

ഇപ്പോഴിതാ അജിത്തിന്റെ ഭാര്യ ശാലിനിയുടെ ജന്‍മദിനത്തില്‍ തമിഴ്‌നാട്ടില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
ശാലിനിയുടെ ജന്‍മദിനത്തില്‍ ചെന്നൈ നഗരത്തില്‍ ചുവരെഴുത്തുകള്‍; ആഘോഷമാക്കി തല ഫാന്‍സ് (വീഡിയോ)

മിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് 'തല അജിത്'. അദ്ദേഹത്തിന്റെ സിനിമ റിലീസാകുമ്പോഴും ജന്‍മദിനത്തിനുമൊക്കെ ആരാധകര്‍ ആഘോഷം സംഘടിപ്പിക്കുന്നത് എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ ഭാര്യ ശാലിനിയുടെ ജന്‍മദിനത്തില്‍ തമിഴ്‌നാട്ടില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 

ചെന്നൈ നഗരത്തിലാണ് ശാലിനിക്ക് ജന്‍മദിനാശംസള്‍ നേര്‍ന്നുകൊണ്ട് അജിത് ഫാന്‍സ് ക്ലബിന്റെ പേരില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

അജിത്തിന്റെയും ശാലിനിയുടെയും മനോഹരമായ ചിത്രങ്ങളും ചേര്‍ത്താണ് ചുവരെഴുത്ത്. ശാലിനിയുടെ നാല്‍പ്പതാം ജന്‍മദിനാമാണ് ആരാധകര്‍ ആവേശപൂര്‍വം ആഘോഷിച്ചത്. 

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലൂടെ തന്റേതായ മുദ്രപതിപ്പിച്ച ശാലിനി, അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അജിത്തിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന ശാലിനിയെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com