പിയാനോ വായിച്ച് പൃഥ്വിയുടെ അല്ലി, ഒപ്പം ഒരു ഇംഗ്ലീഷ് പാട്ടും; വിഡിയോ പങ്കുവച്ച് സുപ്രിയ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st November 2019 02:31 PM |
Last Updated: 21st November 2019 02:31 PM | A+A A- |
മലയാളത്തിലെ താരപുത്രിമാരിൽ ഏറ്റവും പ്രിയങ്കരിയാണ് നടൻ പൃഥ്വിരാജിന്റെ മകൾ അലംകൃത എന്ന അല്ലി. അതുകൊണ്ടുതന്നെ അല്ലിയുടെ വിശേഷങ്ങളറിയാൻ ഏറെ താത്പര്യമാണ് ആരാധകർക്ക്. മകളുടെ പിറന്നാളും യാത്രകളും പൃഥ്വിയും സുപ്രിയയും ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ അല്ലി പിയാനോ വായിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രിയം നേടുന്നത്. സുപ്രിയയാണ് മകളുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പിയാനോ വായിക്കുന്നതിനൊപ്പം ഒരു ഇംഗ്ലീഷ് പാട്ട് പാടുന്നുമുണ്ട്. അല്ലിയുടെ മുഖം വീഡിയോയിൽ വ്യക്തമല്ലെങ്കിലും ഇതാദ്യമായാണ് മകളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വിഡിയോ പുറത്തുവിടുന്നത്.