'ആ നോവലല്ല ഈ സിനിമ, ഇത് കഥ വേറെ'; റോഷൻ ആൻഡ്രൂസ്  

ചിത്രത്തിന് നോവലുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ റോഷൻ
'ആ നോവലല്ല ഈ സിനിമ, ഇത് കഥ വേറെ'; റോഷൻ ആൻഡ്രൂസ്  

ഞ്ജു വാര്യർ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. ഉണ്ണി ആർ തിരകഥയൊരുക്കുന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ ഏറെ ചർച്ചയായ പ്രതി പൂവൻ കോഴി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണെന്നായിരുന്നു റിപ്പോർട്ടുതകൾ. എന്നാൽ ചിത്രത്തിന് നോവലുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ റോഷൻ. 

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തതിനു പിന്നാലെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. ചിത്രത്തിന് നോവലുമായി യാതൊരു ബന്ധവുമില്ലെന്നും ഈ സിനിമ മറ്റൊരു കഥയാണെന്നുമാണ് റോഷൻ പറയുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. റോഷൻ ആൻഡ്രൂസ് തന്നെ ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

റോഷൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

വളരെ യാദൃച്ഛികമായാണ് ഞാൻ പ്രതി പൂവൻകോഴി എന്ന സിനിമയുടെ കഥ കേൾക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാർസ്യ എന്ന സിനിമയുടെ പ്രാരംഭ ചർച്ചകൾക്കിടയിലാണ് ഉണ്ണി ആർ. എന്നോട് ഒരു കഥ പറയുന്നത്. കഥ കേട്ടപ്പോൾത്തന്നെ ഞാൻ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങൾ പിരിഞ്ഞു. ഈ കഥ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു. അവൾ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങൾ ഉടൻ ഈ പടം ചെയ്യണം. ഞാൻ ചോദിച്ചു , അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്. അപ്പോൾത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാൻ പറഞ്ഞു , നമുക്കിത് ഉടൻ ചെയ്യാമെന്ന്.

പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവൻകോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാൻ ചോദിച്ചു ,ഈ ടൈറ്റിൽ എടുക്കട്ടെ എന്ന്? പുള്ളിക്കാരൻ കുറച്ച് നേരം ആലോചിച്ച്, താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിർബന്ധമാണോ? നിർബ്ബന്ധമാണ് ഞാൻ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാൻ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com