ശരീരം നിറയെ ആഭരണങ്ങള്‍, തലയില്‍ തുളസി; ചുവന്ന സാരിയില്‍ മലയാളി വധുവായി ശ്രീലക്ഷ്മി

തുളസി ചൂടി മലയാളി മണവാട്ടിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് ശ്രീലക്ഷ്മി
ശരീരം നിറയെ ആഭരണങ്ങള്‍, തലയില്‍ തുളസി; ചുവന്ന സാരിയില്‍ മലയാളി വധുവായി ശ്രീലക്ഷ്മി

ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി കഴിഞ്ഞ ദിവസമാണ് വിവിഹിതയായത്. ജിജിന്‍ ജഹാംഗീറായിരുന്നു വരന്‍. ഉത്തരേന്ത്യന്‍ സ്റ്റൈലിലുള്ള ശ്രീലക്ഷ്മിയുടെ വിവാഹവേഷമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ തുളസി ചൂടി മലയാളി മണവാട്ടിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് ശ്രീലക്ഷ്മി. 

നിറയെ ആഭരണങ്ങളും ചുവന്ന പട്ടുസാരിയും അണിഞ്ഞ് അതിസുന്ദരിയായാണ് ശ്രീലക്ഷ്മിയെ കാണുന്നത്. നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. ഉണ്ണി തന്നെയാണ് ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 

കൊച്ചി ബോള്‍ഗാട്ടി സെന്ററില്‍വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. റെഡ്- വൈറ്റ് കോമ്പിനേഷനിലുള്ള ലെഹങ്കയായിരുന്നു ശ്രീലക്ഷ്മിയുടെ വേഷം. അതിനൊപ്പം വലിയ മാലയും അണിഞ്ഞതോടെ ബോളിവുഡ് സുന്ദരികളെപ്പോലെയായി. മെറൂണ്‍ നിറത്തിലുള്ള സ്യൂട്ടായിരുന്നു വിവാഹ ദിവസത്തെ ജിജിന്റെ വേഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com