'അറിയുന്ന പേരിന്റെ അറിയപ്പെടാത്ത ജീവിതം'; തലൈവിയായി കങ്കണ, ടീസര്‍ കാണാം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രം 'തലൈവി'യുടെ ടീസര്‍ പുറത്തിറങ്ങി.
'അറിയുന്ന പേരിന്റെ അറിയപ്പെടാത്ത ജീവിതം'; തലൈവിയായി കങ്കണ, ടീസര്‍ കാണാം

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രം 'തലൈവി'യുടെ ടീസര്‍ പുറത്തിറങ്ങി. കങ്കണ റണാവത്ത് ജയലളിതയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ എല്‍ വിജയിയാണ്. തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം Jിലീസ് ചെയ്യുന്നത്. ജയ എന്നാണ് ഹിന്ദിയില്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തില്‍ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. ജയലളിതയുടെ ചലച്ചിത്ര നടിയായുള്ള  ജീവിതവും രാഷ്ട്രീയ ജീവിതവുമാണ് സിനിമ പറയുന്നത്. സിനിമ നടിയായി ക്യാമറക്ക് മുന്നില്‍ ഡാന്‍സ് ചെയ്യുന്ന ജയലളിതയേയും നിറഞ്ഞ സദസ്സിനെ അഭിവാദ്യം ചെയ്യുന്ന രാഷ്ട്രീയ നേതാവിനെയും ടീസറില്‍ കാണിക്കുന്നുണ്ട്.

കെ ആര്‍ വിജയേന്ദ്രപ്രസാദാണ് തലൈവിക്ക് വേണ്ടി തിരക്കഥ എഴുതിരിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറല്‍ വിഷ്ണുവരനദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com