അലന്‍സിയറെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടി മഞ്ജു വാര്യര്‍, കിടിലന്‍ ഡാന്‍സും; പ്രതി പൂവന്‍കോഴിയിലെ ഗാനം

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്
അലന്‍സിയറെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടി മഞ്ജു വാര്യര്‍, കിടിലന്‍ ഡാന്‍സും; പ്രതി പൂവന്‍കോഴിയിലെ ഗാനം

ഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുകയാണ് പ്രതി പൂവന്‍ കോഴിയിലൂടെ. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെ ചിത്രത്തിലെ ഒരു ഗാനവും പുറത്തുവന്നിരിക്കുകയാണ്. മഞ്ജു വാര്യറും അലന്‍സിയറുമാണ് ഗാനത്തില്‍ എത്തുന്നത്. 

അലന്‍സിയറെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടുന്ന മഞ്ജു വാര്യറെയാണ് ഗാനത്തില്‍ കാണുന്നത്. കൂടാതെ മഞ്ജുവിന്റെ കിടിലന്‍ ഡാന്‍സും കാണാം. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. പി.ജയചന്ദ്രനും അഭയ ഹിരണ്‍മയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com