'നിന്റെ വളിപ്പുകള്‍ എനിക്കിഷ്ടമാണ്'; പിറന്നാള്‍ ദിനത്തില്‍ സിജു വിൽസന് കാറിൽ സർ‍പ്രൈസൊരുക്കി ഭാര്യ 

കാറിന്റെ സ്റ്റിയറിങ്ങിൽ പതിപ്പിച്ചുവച്ചിരുന്ന കുറിപ്പുകളുടെ ചിത്രം സിജു തന്നെയാണ് പങ്കുവച്ചത്
'നിന്റെ വളിപ്പുകള്‍ എനിക്കിഷ്ടമാണ്'; പിറന്നാള്‍ ദിനത്തില്‍ സിജു വിൽസന് കാറിൽ സർ‍പ്രൈസൊരുക്കി ഭാര്യ 

ഹാപ്പി വെഡ്ഡിങ്ങിന് ശേഷം സിജു വിൽസൻ നായകനായെത്തുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. ഇന്നലെ ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ സിജുവിന്റെ ജീവിതത്തിൽ ഏറ്റവും പ്രത്യേകതയുള്ള ദിനം കൂടെയായിരുന്നു അത്. പിറന്നാൾ ദിനത്തിൽ തന്നെ നായകനായി അഭിനയിച്ച സിനിമ റിലീസ് ചെയ്തതാണ് സന്തോഷം ഇരട്ടിയാക്കിയത്. എന്നാൽ ഇതിനെല്ലാം പുറമേ മറ്റൊരു വലിയ സർപ്രൈസും സിജുവിനെ തേടിയെത്തി. ഭാര്യ ശ്രുതിയുടെ വകയായിരുന്നു ഇത്. 

രാവിലെ തന്നെ സിജുവിനായി പ്രത്യേക പിറന്നാൾ കേക്ക് തയ്യാറാക്കിവച്ച ശ്രുതി മനോഹരമായ കുറിപ്പുകളിലൂടെയാണ് ഭർത്താവിന് സർപ്രൈസ് ഒരുക്കിയത്. കാറിന്റെ സ്റ്റിയറിങ്ങിൽ പതിപ്പിച്ചുവച്ചിരുന്ന കുറിപ്പുകളുടെ ചിത്രം സിജു തന്നെയാണ് പങ്കുവച്ചതും. "മൈ സോള്‍മേറ്റ്, എന്നെ ഏറ്റവും കൂടുതല്‍ അറിയാവുന്നത് നിനക്കാണ്, എന്നെ നീ കൂടുതല്‍ സ്‌നേഹിക്കുന്നത് എനിക്കിഷ്ടമാണ്, നിന്റെ വളിപ്പുകള്‍ എനിക്കിഷ്ടമാണ്, എനിക്ക് നിന്നോടൊപ്പം ഒരുപാട് യാത്രചെയ്യാന്‍ ഇഷ്ടമാണ്", എന്നിങ്ങനെയായിരുന്നു കുറിപ്പുകളില്‍ എഴുതിയിരുന്നത്.

ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന ചെറിയ മോഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വാർത്തകൾ ഇതുവരെ പറയുന്നത്. വിനയചന്ദ്രന്‍ കെ ഡി എന്ന പൊലീസ് കോണ്‍സ്റ്റബിളായാണ് സിജുവിന്റെ കഥാപാത്രം. പുതുമുഖം അഭിരാമി ഭാര്‍ഗവൻ നായികയായെത്തുന്ന ചിത്രത്തിൽ വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇന്ദ്രന്‍സ്, നെടുമുടി വേണു, മാമുക്കോയ, സൈജു കുറുപ്പ്, സിദ്ധിഖ്, പൗളി വില്‍സണ്‍, ലക്ഷ്മി പ്രിയ, സുധീര്‍ കരമന, അലന്‍സിയര്‍, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com