'കഴിഞ്ഞ എട്ട് ദിവസങ്ങള്‍ മറ്റൊരു പാഠം കൂടെ പഠിപ്പിച്ചു, ആരാണ് ഫേക്ക് എന്ന് മനസ്സിലായി'; ആശുപത്രി കിടക്കയില്‍ നിന്ന് നടിയുടെ കുറിപ്പ്‌ 

ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രമാണ് നേഹ പങ്കുവച്ചിരിക്കുന്നത്
neha
neha

ടി നേഹ സക്സേന തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രമാണ് നേഹ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഏട്ട് ദിവസമായി ആശുപത്രിയിലാണെന്ന് കുറിപ്പിലൂടെ നടി അറിയിക്കുന്നു. 

കഴിഞ്ഞ എട്ട് ദിവസമായി എനിക്കെന്താണ് പറ്റിയതെന്ന് അറിയാന്‍ വേണ്ടി പലരും വിഷമിച്ചിരിക്കുകയാണെന്ന് അറിയാം. സത്യത്തില്‍ ഈ ദിവസങ്ങളില്‍ സുഖമില്ലാത്തതിനെ തുടര്‍ന്ന് ഞാൻ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ദൈവാനുഗ്രഹത്താല്‍ എനിക്ക് സുഖമായി വരികയാണ്, നേഹ കുറിച്ചു. 

അധികം വൈകാതെ തന്നെ താന്‍ തിരിച്ചെത്തുന്നതായിരിക്കുമെന്ന് സുഖവിവരം അന്വേഷിച്ചവര്‍ക്കൊക്കെ നന്ദി പറഞ്ഞുകൊണ്ട് നേഹ കുറിച്ചു. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഈ അവസ്ഥയില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിച്ചെന്നും ആരൊക്കെയാണ് ഫേയ്‍ക്കെന്നും റിയലെന്നും മനസിലായി എന്നും നേഹ ഈ കുറിപ്പിനോടൊപ്പം ചേർത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com