'കൊന്നുകൊന്നു തന്നെ നമ്മുടെ ജനാധിപത്യം സംരക്ഷിക്കണം'; പൂഴിക്കടകന്‍ ട്രെയിലര്‍ കാണാം

ജയസൂര്യയും ചെമ്പന്‍ വിനോദ് ജോസും ഒരുമിക്കുന്ന പൂഴിക്കടകന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
'കൊന്നുകൊന്നു തന്നെ നമ്മുടെ ജനാധിപത്യം സംരക്ഷിക്കണം'; പൂഴിക്കടകന്‍ ട്രെയിലര്‍ കാണാം

ജയസൂര്യയും ചെമ്പന്‍ വിനോദ് ജോസും ഒരുമിക്കുന്ന പൂഴിക്കടകന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയും പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനും ചിത്രത്തിന്റെ ട്രെയിലര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

ചെമ്പന്‍ വിനോദ് ജോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഗിരീഷ് നായരാണ്. ധന്യാ ബാലകൃഷ്ണയാണ് ചിത്രത്തിലെ നായിക. അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സജിത് നമ്പ്യാര്‍, സുധി കൊപ, ബിജു സോപാനം, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com