'വായിലാക്കിയ മിടുക്ക്'; മഞ്ജു വാര്യരുടെ വീഡിയോ വൈറല്‍

നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചു കൊണ്ടു വരുന്ന മറ്റൊന്നും ഇല്ല
'വായിലാക്കിയ മിടുക്ക്'; മഞ്ജു വാര്യരുടെ വീഡിയോ വൈറല്‍

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. പലപ്പോഴും രസകരമായ ഫോട്ടോകളും വീഡിയോകളുമെല്ലാം മഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതിനെക്കാള്‍ രസമായിരിക്കും അതിന്റെ അടിക്കുറിപ്പുകള്‍. ഇന്നും അങ്ങനെ ഒരു വീഡിയോ ആണ് മഞ്ജു പോസ്റ്റ് ച്യെതിരിക്കുന്നത്.

ബഹ്‌റൈനിലെ ഗള്‍ഫ് ഹോട്ടലില്‍ നിന്നുള്ള വീഡിയോ ആണിത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു. ഭക്ഷണത്തിനിടെ അവിടുത്തെ ഷെഫ് റേമണ്ടുമൊന്നിച്ചുള്ള രസകരമായ നിമിഷങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ടേബിളിനിപ്പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്ന മഞ്ജു എതിര്‍ വശത്തിരുന്ന് ഷെഫ് ഇട്ടുകൊടുക്കുന്ന ഒരു ഭക്ഷണ പദാര്‍ഥം വാ ഉപയോഗിച്ച് ചാടിപ്പിചിടിക്കുന്നതും പിന്നീട് വിജയീ ഭാവത്തില്‍ കൈ ഉയര്‍ത്തിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

'നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചു കൊണ്ടു വരുന്ന മറ്റൊന്നും ഇല്ല! ഉച്ചഭക്ഷണം വളരെ രസകരമാക്കിയതിന് ഷെഫ് റെയ്മണ്ടിന് നന്ദി!' എന്ന വാക്കുകളോടെയാണ് മഞ്ജു വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com