കറുപ്പണിഞ്ഞ് മോഹൻലാൽ, ഗോൾഡൻ ഷർവാണിയിൽ ജയറാം, ഡിസ്കോ റാണിയായി ലിസിയും; എണ്‍പതുകളിലെ സൂപ്പർതാരങ്ങൾ വീണ്ടും ഒത്തുകൂടി, ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2019 12:57 PM |
Last Updated: 25th November 2019 12:57 PM | A+A A- |
എണ്‍പതുകളില്‍ സ്‌ക്രീനില്‍ തിളങ്ങിയ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തു ചേരുന്നത് പതിവാണ്. ഇത്തവണ 'ക്ലാസ് ഓഫ് 80’സ് എന്നാണ് ഇവർ ഈ ഒത്തുചേരലിന് പേരിട്ടത്. തുടർച്ചയായ പത്താം തവണയാണ് ഇത്തരത്തിലുള്ള ഒത്തുച്ചേരല്‍ സംഘടിപ്പിക്കുന്നത്.
കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു ഈ വര്‍ഷത്തെ ഒത്തുചേരലിന്റെ തീം. പാട്ടും നൃത്തവുമൊക്കെയായി സംഘം ആഘോഷരാവിന് മോടികൂട്ടി. മോഹന്‍ലാല്‍, ശോഭന, രേവതി, സുഹാസിനി, ജയറാം, രാധിക ശരത്കുമാര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക, സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ പരിപാടികളിൽ പങ്കെടുത്തു.
ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുകൂടൽ. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ പുതുക്കിപ്പണിത വസതിയിലായിരുന്നു ആഘോഷം. പരിപാടിയുടെ അവതാരകനും ചിരഞ്ജീവിയായിരുന്നു. രജനീകാന്തും കമല്‍ഹാസനും തിരക്കുമൂലം പരിപാടിയിൽ നിന്ന് വിട്ടുനിന്നു.