അന്ന് കണ്ണന്റെ വേഷത്തിൽ മനം കവർന്നു; ഇപ്പോൾ രവിവർമ ചിത്രങ്ങളിലെ സുന്ദരി; ഏറ്റെടുത്ത് ആരാധകർ

മലയാളി ഹൃദയത്തിലേറ്റെടുത്ത ചിത്രങ്ങളുടെ രൂപങ്ങൾക്ക് കണ്ണുകൾ കൊണ്ട്  നിറമേറ്റുകയാണ് ഇത്തവണ വൈഷ്ണവ
അന്ന് കണ്ണന്റെ വേഷത്തിൽ മനം കവർന്നു; ഇപ്പോൾ രവിവർമ ചിത്രങ്ങളിലെ സുന്ദരി; ഏറ്റെടുത്ത് ആരാധകർ

ഷ്ടമി രോഹിണി ദിനത്തിൽ കൃഷ്ണനായി എത്തി സമൂഹ മാധ്യമങ്ങളിലെ താരമായ വൈഷ്ണവ കെ സുനിലിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. മലയാളി ഹൃദയത്തിലേറ്റെടുത്ത ചിത്രങ്ങളുടെ രൂപങ്ങൾക്ക് കണ്ണുകൾ കൊണ്ട്  നിറമേറ്റുകയാണ് ഇത്തവണ വൈഷ്ണവ.

ചിത്ര കലയുടെ തമ്പുരാൻ രാജാ രവി വർമയുടെ വിഖ്യാതമായ നാല് ചിത്രങ്ങളുടെ രൂപത്തിലാണ് വൈഷ്ണവയുടെ പുതിയ ഫോട്ടോ ഷൂട്ട്.  കണ്ണുകളിലെ തിളക്കവും മുഖത്തെ ഭാവങ്ങളും യഥാർഥ ചിത്രനോട് നീതി പുലർത്തുന്നു.

രാഹുൽ രവി എന്ന യുവ ഫോട്ടോഗ്രാഫറുടെ മികവാണ് ഇതിന്റെ പിന്നിൽ. വേഷത്തിലും ഭാവത്തിലും നോട്ടത്തിലും തനിപകർപ്പാവാൻ ഫോട്ടോഗ്രാഫറും മോഡലും ശ്രദ്ധിച്ചതിന്റെ മികവ് പ്രകടമാണ്. ചിത്രങ്ങൾ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com