അയോധ്യ വിഷയം സിനിമയാക്കാന്‍ കങ്കണ റണൗത്ത്; 'അപരാജിത അയോധ്യ' ഒരുങ്ങുന്നു

വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് 'അപരാജിത അയോധ്യ' പറയുന്നത്
അയോധ്യ വിഷയം സിനിമയാക്കാന്‍ കങ്കണ റണൗത്ത്; 'അപരാജിത അയോധ്യ' ഒരുങ്ങുന്നു


യോധ്യ വിഷയം സിനിമയാക്കാന്‍ ഒരുങ്ങി നടി കങ്കണ റണൗത്ത്. 'അപരാജിത അയോധ്യ' എന്ന പേരിട്ട ചിത്രത്തിലൂടെ നിര്‍മാതാവിന്റെ വേഷം അണിയുകയാണ് താരം. ബാഹുബലി തിരക്കഥാകൃത്തും സംവിധായകന്‍ രാജമൗലിയുടെ പിതാവുമായ കെ.വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. 

വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് 'അപരാജിത അയോധ്യ' പറയുന്നത് എന്നാണ് കങ്കണയുടെ വാക്കുകള്‍. ഇത് തന്റെ ജീവിതം തന്നെ പ്രതിഫലിക്കുന്നതാണെന്നും അതിനാലാണ് ആദ്യത്തെ നിര്‍മാണത്തിനായി ഈ വിഷയം തന്നെ എടുത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

' നൂറ് കണക്കിന് വര്‍ഷങ്ങളായി കത്തുന്ന ഒരു വിഷയമായിരുന്നു രാമജന്മ ഭൂമി തര്‍ക്കം. 80കളില്‍ ജനിച്ച ഒരു വ്യക്തി എന്ന നിലയില്‍, അയോധ്യയുടെ പേര് ഒരു നെഗറ്റീവ് വെളിച്ചത്തില്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. കാരണം ത്യാഗത്തിന്റെ ആള്‍രൂപമായ ഒരു രാജാവ് ജനിച്ച ഭൂമിയാണ് ഒരു സ്വത്ത് തര്‍ക്കത്തിന് വിഷയമായത്. ഈ കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ഒടുവില്‍ ഇന്ത്യയുടെ മതേതര മനോഭാവത്തെ ഉള്‍ക്കൊണ്ടാണ് നൂറ്റാണ്ടുകളായുള്ള തര്‍ക്കത്തില്‍ വിധി വന്നത്.' കങ്കണ പറഞ്ഞു. 

ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ജഡ്ജ്‌മെന്റല്‍ ഹേക്യായാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com