'നീ തീര്‍ന്നെടാ, പാര്‍വതിയെ നായികയാക്കിയപ്പോള്‍ കിട്ടിയത് ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍'; തുറന്നു പറഞ്ഞ് മനു അശോകന്‍

പാര്‍വതിയല്ലാതെ മാറ്റാരെയും ആ വേഷത്തിലേക്കു സങ്കല്‍പിക്കാന്‍ കഴിയില്ലായിരുന്നുവെന്നും മനു വ്യക്തമാക്കി
'നീ തീര്‍ന്നെടാ, പാര്‍വതിയെ നായികയാക്കിയപ്പോള്‍ കിട്ടിയത് ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍'; തുറന്നു പറഞ്ഞ് മനു അശോകന്‍

പാര്‍വതി പ്രധാന വേഷത്തില്‍ എത്തിയ ഉയരെ മികച്ച വിജയമായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള പാര്‍വതിയുടെ തിരിച്ചുവരവിന് മാറ്റു കൂട്ടുന്നതായിരുന്നു ഈ വിജയം. എന്നാല്‍ പാര്‍വതിയെ നായികയായി തീരുമാനിച്ചതിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചിരുന്നു എന്നാണ് ഉയരേ സംവിധായകന്‍ മനു അശോകന്‍ പറയുന്നത്. ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉയരെയുടെ പ്രദര്‍ശനത്തിനു ശേഷം മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

പാര്‍വതിയെ നായികയായി തീരുമാനിച്ചതോടെ ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. നീ തീര്‍ന്നടാ എന്നായിരുന്നു ഒരു സന്ദേശം. അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെയെന്നു മറുപടിയും നല്‍കി. പാര്‍വതിയല്ലാതെ മാറ്റാരെയും ആ വേഷത്തിലേക്കു സങ്കല്‍പിക്കാന്‍ കഴിയില്ലായിരുന്നുവെന്നും മനു വ്യക്തമാക്കി. 

മനു അശോകന്റെ ആദ്യത്തെ സിനിമയാണ് ഉയരേ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്. മേളയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

ഡോ.ബിജുവിന്റെ വെയില്‍മരങ്ങള്‍,നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ,  ആനന്ദ് ജ്യോതിയുടെ ബ്രസീലിയന്‍ ചിത്രം ഉമ: ലൈറ്റ് ഓഫ് ഹിമാലയ എന്നിവ പ്രദര്‍ശിപ്പിച്ചു. ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്, മംഗോളിയന്‍ ചിത്രം ദി സ്റ്റീഡ് എന്നിവ മികച്ച അഭിപ്രായം നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com