വിക്കി കൗശാലുമായി പ്രണയത്തില്‍, തുറന്നു പറയാന്‍ കത്രീന കൈഫ്; ന്യൂ ഇയര്‍ ആഘോഷം ഒരുമിച്ച്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2019 11:11 AM |
Last Updated: 26th November 2019 11:11 AM | A+A A- |
ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം കത്രീന കൈഫിന്റെ പുതിയ പ്രണയമാണ്. നടന്‍ വിക്കി കൗശാലുമായി കത്രീന പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ എത്തിയതോടെയും ക്യാമറ കണ്ണുകളില്‍ പെട്ടതോടെയുമാണ് ഇവര്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയത്. ഇരുവരും തങ്ങളുടെ പ്രണയബന്ധം പരസ്യമാക്കാനുള്ള തയാറെടുപ്പിലാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രണയത്തിലാണെന്ന് ഔദ്യോഗികമായി വെളുപ്പെടുത്താനാണ് ഇരുവരുടേയും തീരുമാനം. കൂടാതെ ഇത്തവണത്തെ ന്യൂഇയര്‍ ഈവ് ഒന്നിച്ച് ആഘോഷിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഇതിനായി ഇരുവരും അമേരിക്കയിലേക്ക് പോകുമെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്രീനയും വിക്കിയും ഈ ബന്ധത്തില്‍ വളരെ സീരിയസ് ആണെന്നും അതിനാല്‍ പ്രണയത്തെക്കുറിച്ച് തുറന്നു പറയാന്‍ തയാറാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണിലൂടെയാണ് ഇരുവരുടേയും പ്രണയം പൂവിടുന്നത്. വിക്കി കൗശാലിനൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ഷോയില്‍വെച്ച് കത്രീന പറഞ്ഞിരുന്നു. താന്‍ ഇവിടെയുണ്ടെന്ന് കത്രീനയ്ക്ക് അറിയാമോ എന്നായിരുന്നു വിക്കിയുടെ പ്രതികരണം.