'55 സിനിമകളിലെ എന്റെ നായകന്‍... 36 വര്‍ഷമായുള്ള സുഹൃത്ത്'- മോഹന്‍ലാലിനൊപ്പം ശോഭനയുടെ സെല്‍ഫി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2019 07:16 PM |
Last Updated: 26th November 2019 07:16 PM | A+A A- |
55 സിനിമകളില്‍ തന്റെ നായകനായി അഭിനയിച്ച മോഹന്‍ലാലിനൊപ്പം സെല്‍ഫിയെടുത്ത് നടി ശോഭന. അടുത്തിടെ തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് നടന്ന 80കളിലെ താരങ്ങളുടെ സംഗമ വേളയിലാണ് ശോഭന മോഹന്‍ലാലിനൊപ്പം സെല്‍ഫിയെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റും ചെയ്തു.
സെല്‍ഫി പങ്കുവച്ച് ശോഭന ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചു. '36 വര്‍ഷമായുള്ള സുഹൃത്ത്.. 55 സിനിമകളിലെ എന്റെ നായകന്‍.. ശ്രീ മോഹന്‍ലാല്‍'.
80കളുടെ അവസാനത്തിലും 90കളിലും മലയാളത്തിന്റെ ഭാഗ്യ ജോഡികളായി തിളങ്ങിയിരുന്ന നായകനെയും നായികയെയും വീണ്ടുമൊന്നിച്ചൊരു ഫ്രെയയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകരും. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചഭിനയിച്ചത്.