ആലിയയും രണ്‍ബീറും വിവാഹിതരാവുന്നു; പ്രഖ്യാപനവുമായി ദീപിക പദുക്കോണ്‍

ആലിയയും രണ്‍ബീറും വിവാഹിതരാവുന്നു; പ്രഖ്യാപനവുമായി ദീപിക പദുക്കോണ്‍

ആലിയയുടെ സാന്നിധ്യത്തിലായിരുന്നു വെളിപ്പെടുത്തല്‍

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രണയത്തിലാണെന്ന വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് നാളുകളായി. താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ദീപിക പദുക്കോണ്‍. ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് താരം തുറന്നു പറഞ്ഞത്. 

ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും വിവാഹിതരാകുന്നതായി ദീപിക വ്യക്തമാക്കിയത്. ആലിയയുടെ സാന്നിധ്യത്തിലായിരുന്നു വെളിപ്പെടുത്തല്‍. പാര്‍വതി, വിജയ് സേതുപതി, വിജയ് ദേവരക്കൊണ്ട, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിങ് തുടങ്ങിയവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ ഇന്ത്യന്‍ സിനിമയില്‍നിന്ന് ഉപദേശം സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ള താരം ഏതാണെന്ന് അവതാരക ചോദിച്ചു. അതിന് ഉത്തരമായി വിജയ് ദേവരക്കൊണ്ട തനിക്ക് ദീപികയോടും ആലിയയോടുമുള്ള ക്രഷിനെക്കുറിച്ച് പറഞ്ഞു. 'എനിക്ക് ഇവര്‍ രണ്ടു പേരെയും ഇഷ്ടമാണ്. പക്ഷേ ദീപികയുടെ വിവാഹം കഴിഞ്ഞു.'  എന്നാണ് വിജയ് പറഞ്ഞത്. 

ഇതിന് മറുപടിയായാണ് ആലിയ വിവാഹിതയാവുകയാണെന്ന് ദീപിക പറഞ്ഞത്. ഇത് കേട്ടതോടെ എങ്ങനെയാണ് ഇത് പ്രസ്താവിച്ചത് എന്നായിരുന്നു ആലിയയുടെ ചോദ്യം. എന്തായാലും ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആലിയയുടേയും രണ്‍ബീറിന്റെ വിവാഹം ചര്‍ച്ചയായിരിക്കുകയാണ്. കുറച്ചുനാള്‍ മുന്‍പ് രണ്‍ബീറിന്റേയും ആലിയയുടേയും പേരിലുള്ള വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആലിയയും രണ്‍വീറും ഇപ്പോള്‍ ബ്രഹ്മാസ്ത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com