ബിക്കിനിയില്‍ തിരമാലകളെ പ്രണയിച്ച് വിമല ; 'വാട്ടര്‍ ബേബി'യുടെ ചിത്രങ്ങള്‍ വൈറല്‍ 

'ഓഷ്യന്‍ ക്വീന്‍' എന്നാണ് വിമലയെ വിശേഷിപ്പിച്ചിരിക്കുന്നത്
ബിക്കിനിയില്‍ തിരമാലകളെ പ്രണയിച്ച് വിമല ; 'വാട്ടര്‍ ബേബി'യുടെ ചിത്രങ്ങള്‍ വൈറല്‍ 

ടി വിമലരാമന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കടല്‍തീരത്ത് കറുപ്പ് ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് നടി ഷെയര്‍ ചെയ്തത്. ബിക്കിനിക്കൊപ്പം പേസ്റ്റല്‍ പിങ്ക് നിറത്തില്‍ ഡിസൈനോടുകൂടിയ നീളമുള്ള ഷ്രഗ്ഗും ധരിച്ചിട്ടുണ്ട്.

'വാട്ടര്‍ ബേബി' എന്ന ഹാഷ്ടാഗോടെയാണ് വിമല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.'ബീച്ച്‌ലവ്', 'ലൈഫ് ഈസ് എ ബീച്ച്' തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ഏറെ മനോഹരമായ നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ്.

വിമലയുടെ മുഖഭാവങ്ങള്‍ ചിത്രങ്ങളെ ഏറെ മനോഹരമാക്കിയിരിക്കുന്നു എന്നാണ് കമന്റുകളില്‍ പറയുന്നത്. ബ്ലാക്ക് നിറം താരത്തെ ഏറെ സുന്ദരിയാക്കിയിരിക്കുന്നെന്നും ആരാധകര്‍ പറയുന്നു. 'ഓഷ്യന്‍ ക്വീന്‍' എന്നാണ് വിമലയെ വിശേഷിപ്പിച്ചിരിക്കുന്നത്. 

പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിമല സുരേഷ് ഗോപി നായകനായ ടൈമിലൂടെയാണ് മലയാളത്തില്‍ തുടക്കമിട്ടത്. പ്രണയകാലം, നസ്രാണി, കോളേജ് കുമാരന്‍, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇരുട്ട് എന്ന തമിഴ് ചിത്രത്തിലാണ് വിമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com