മാമാങ്കത്തിന് എതിരെ ഗൂഢാലോചന; സജീവ് പിള്ളയടക്കം ഏഴുപേര്‍ക്ക് എതിരെ കേസ്

മമ്മൂട്ടി ചിത്രം മാമാങ്കത്തിന് എതിരായി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു
മാമാങ്കത്തിന് എതിരെ ഗൂഢാലോചന; സജീവ് പിള്ളയടക്കം ഏഴുപേര്‍ക്ക് എതിരെ കേസ്

തിരുവനന്തപുരം: മമ്മൂട്ടി ചിത്രം മാമാങ്കത്തിന് എതിരായി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.ആദ്യ സംവിധായകന്‍ സജീവ് പിള്ളയടക്കം ഏഴുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഈഥന്‍ ഹണ്ട് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം വിതുര പൊലീസാണ് കേസെടുത്തത്. സിനിമയിലെ ദൃശ്യങ്ങള്‍ പലതും കണ്ടെന്നും മോശം സിനിമയാണെന്നും തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൌണ്ടുകള്‍ ഉപയോഗിച്ച് പ്രചരണം നടത്തിയെന്നാരോപിച്ചാണ് കേസ്.

സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച് നിര്‍മ്മാതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സിനിമയെ തകര്‍ക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി സംശയമുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ കണ്ടെത്തണം എന്നും ആവശ്യപ്പെട്ടാണ് മാമാങ്കത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസ് പൊലീസിന് പരാതി നല്‍കിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് പരാതി നല്‍കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com