വിവാഹം കഴിക്കാം എന്ന് സെയ്ഫ് രണ്ട് തവണ ചോദിച്ചു, ഞാന്‍ നിരസിച്ചു; തുറന്നു പറഞ്ഞ് കരീന കപൂര്‍

സെയ്ഫിനെ വിവാഹം കഴിക്കണമോ എന്ന കാര്യത്തില്‍ ആദ്യം തനിക്ക് ഉറപ്പ് ഉണ്ടായിരുന്നില്ല എന്നാണ് കരീന പറയുന്നത്
വിവാഹം കഴിക്കാം എന്ന് സെയ്ഫ് രണ്ട് തവണ ചോദിച്ചു, ഞാന്‍ നിരസിച്ചു; തുറന്നു പറഞ്ഞ് കരീന കപൂര്‍


ബോളിവുഡിലെ സൂപ്പര്‍ ജോഡികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. 2008 ല്‍ ടഷന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2012 ല്‍ ഇവര്‍ വിവാഹിതരായി. എന്നാല്‍ സെയ്ഫിന്റെ വിവാഹ അഭ്യര്‍ത്ഥന രണ്ട് പ്രാവശ്യം താന്‍ നിരസിച്ചിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. 

സെയ്ഫിനെ വിവാഹം കഴിക്കണമോ എന്ന കാര്യത്തില്‍ ആദ്യം തനിക്ക് ഉറപ്പ് ഉണ്ടായിരുന്നില്ല എന്നാണ് കരീന പറയുന്നത്. ടഷന്റെ ഷൂട്ടിങ്ങിനിടെ തന്നെയായിരുന്നു രണ്ട് വിവാഹ അഭ്യര്‍ത്ഥനയും വന്നത്. ഗ്രീസിലേയും ലഡാക്കിലേയും ഷൂട്ടിങ് സെറ്റില്‍ വെച്ചായിരുന്നു അത്. നമ്മള്‍ വിവാഹം കഴിക്കണം എന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് സെയ്ഫ് പറഞ്ഞത്. എന്നാല്‍ 'എനിക്ക് അറിയില്ല കാരണം എനിക്ക് നിങ്ങളെ അറിയില്ലല്ലോ എന്നായിരുന്നു തന്റെ നിലപാടെന്നും താരം വ്യക്തമാക്കി. എന്നാല്‍ അത് ഒരിക്കലും നോ പറയുന്നത് ആയിരുന്നില്ല. സെയ്ഫിനെ കൂടുതല്‍ അറിയാനുണ്ട് എന്നായിരുന്നെന്നും കരീന കൂട്ടിച്ചേര്‍ത്തു. 

വിവാഹ ശേഷവും സിനിമയില്‍ തുടരാന്‍ തീരുമാനം തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്നാണ് താരം പറയുന്നത്. എന്റെ പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും വ്യത്യസ്തമാണ്. ഞാന്‍ ജോലി അവസാനിപ്പിക്കില്ലെന്ന് സെയ്ഫിനോട് പറഞ്ഞു. നീ അങ്ങനെ തന്നെ ചെയ്യണം എന്നായിരുന്നു സെയ്ഫിന്റെ മറുപടി' താരം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com