വീട്ടിലേക്ക് ഒരാള്‍ കൂടി വരുന്നു, നിക്കിന് സര്‍പ്രൈസുമായി പ്രിയങ്ക; വിഡിയോ 

വിവാഹ വാര്‍ഷികം അടുത്തിരിക്കെയാണ് ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ആളെ കൂട്ടിയത്
വീട്ടിലേക്ക് ഒരാള്‍ കൂടി വരുന്നു, നിക്കിന് സര്‍പ്രൈസുമായി പ്രിയങ്ക; വിഡിയോ 

ടുത്തിടെയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും 144 കോടിയുടെ ആഡംബര വീട് സ്വന്തമാക്കിയത്. അതിനു പിന്നാലെ മറ്റൊരു സന്തോഷവും ഇരുവരുടേയും ജീവിതത്തിലേക്ക് എത്തുകയാണ്. തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ പുതിയ അതിഥിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ദമ്പതികള്‍. ഒരു നായക്കുട്ടിയാണ് ഇരുവര്‍ക്കും കൂട്ടായി എത്തിയിരിക്കുന്നത്. 

പ്രിയങ്ക ചോപ്ര നിക്കിന് നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റാണ് നായക്കുട്ടി. ജിനോ എന്ന് പേരിട്ടിരിക്കുന്ന നായയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജിനോയെ കണ്ടാണ് നിക്ക് ഉറക്കം എഴുന്നേല്‍ക്കുന്നത്. വളരെ പരിജയമുള്ളപോലെ തന്റെ മേലേക്ക് കയറുന്ന പട്ടിക്കുട്ടിയെ അത്ഭുത്തതോടെ നോക്കുന്ന നിക്കിന്റെ വിഡിയോ ആണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. വിവാഹ വാര്‍ഷികം അടുത്തിരിക്കെയാണ് ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ആളെ കൂട്ടിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka Chopra Jonas (@priyankachopra) on

ഇത് കൂടാതെ ജൊനാസിനൊപ്പം നില്‍ക്കുന്ന ജിനോയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കൂടാതെ നായ്ക്കുട്ടിയ്ക്കായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടുതന്നെ തുടങ്ങിയിട്ടുണ്ട്. ഇതിനോടകം രണ്ട് ലക്ഷത്തിന് മേലെ പേരാണ് ജിനോയെ ഫോളോ ചെയ്യുന്നത്. മനോഹരമായ കുറിപ്പോടെയാണ് ജിനോയുടെ ചിത്രം നിക്ക് പങ്കുവെച്ചത്. 'തികച്ചും സര്‍െ്രെപസായിട്ടുള്ളൊരു സമ്മാനവുമായിട്ടായിരുന്നു പ്രി വന്നത്. ഞങ്ങളുടെ ജിനോയെ കാണു. രാവിലെ എഴുന്നേറ്റത് മുതല്‍ തനിക്ക് ചിരി നിര്‍ത്താന്‍ സാധിച്ചിട്ടില്ല. താനിപ്പോഴും ചിരിച്ചുക്കൊണ്ടിരിക്കുകയാണ്. നന്ദി' നിക്ക് കുറിച്ചു.

ജിനോയെ കൂടെതെ ഇവര്‍ക്ക് ഡയാന, നിക്യാങ്ക എന്നിങ്ങനെ പേരുള്ള വേറെയും രണ്ടുനായകുട്ടികള്‍ ഉണ്ട്. ഡിസംബര്‍ ഒന്നിന് ഒന്നാം വിവാഹം ആഘോഷിക്കാനിരിക്കുകയാണ് ദമ്പതികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com