'13 ദിവസത്തിന് ശേഷം അവന്‍ വന്നു, അപ്പോള്‍ ഞാന്‍ പോകുന്നു'; സങ്കടത്തില്‍ ശ്രീനിഷിന്റെ തോളില്‍ ചാഞ്ഞ് പേളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2019 03:42 PM |
Last Updated: 28th November 2019 03:42 PM | A+A A- |
ഷൂട്ടിങ് തിരക്കിനിടയില്‍ ഒന്നിച്ച് സമയം ചെലവഴിക്കാന്‍ സാധിക്കാത്തതിന്റെ ദുഃഖത്തിലാണ് നടി പേളി മാണിയും ശ്രീനിഷും. 13 ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ശ്രീനിഷ് വീട്ടിലേക്ക് എത്തുമ്പോള്‍ ഷൂട്ടിങ്ങിനായി മുംബൈയിലേക്ക് പോവുകയാണ് പേളി. സങ്കടത്തോടെ ശ്രീനിഷിന്റെ തോളില്‍ ചാഞ്ഞു കിടക്കുന്ന ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
'13 ദിവസത്തിന് ശേഷമാണ് അവന്‍ തിരികെ എത്തിയത്. 13 ദിവസത്തെ ഷൂട്ടിനായി ഞാന്‍ ഇന്ന് മുംബൈയ്ക്ക് പോവുകയാണ്. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് ചിലവിട്ട സമയങ്ങളോട് എന്നും കടപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ ഒന്നിച്ചുള്ള സമയങ്ങളെല്ലാം മികച്ചതായിരുന്നു. അതെന്നും മനസില്‍നിറഞ്ഞു നില്‍ക്കും. ഞാന്‍ അവനെ സ്‌നേഹിക്കുന്നു. അവനെ വല്ലാതെ മിസ് ചെയ്യും. എന്നാല്‍ ഫോണ്‍ കണ്ടുപിടിച്ച ഗ്രഹാം ബെല്ലിന് നന്ദി. ഞാന്‍ നുണ പറയുന്നില്ല. ഞാന്‍ കുറച്ച് വിഷമത്തിലാണ് കാരണം ഇന്ന് ഞാന്‍ ജോലിക്ക് പോവുകയാണ്. എന്നാല്‍ ഞാന്‍ ഏറ്റവും സന്തോഷവതിയായ ഭാര്യയാണ്. കാരണം ഏറ്റവും മികച്ച ഭര്‍ത്താവിനെയാണ് എനിക്ക് ലഭിച്ചത്.' പേളി കുറിച്ചു.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലായിത്. തുടര്‍ന്ന് മേയ് എട്ടിന് ഇവര്‍ വിവാഹിതരാവുകയായിരുന്നു. ഇരുവരും തങ്ങളുടെ സ്‌പെഷ്യല്‍ മൊമന്റ്‌സ് ആരാധകരുമായി പങ്കുവെക്കാറുണ്ട്.