ഗോവയിലും ജല്ലിക്കട്ട്; തുടര്‍ച്ചയായ രണ്ടാംതവണയും ലിജോ ജോസ് പല്ലിശ്ശേരിക്ക് രജത ചകോരം

ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പല്ലിശ്ശേരിക്ക്. ജല്ലിക്കെട്ടിനാണ് അവാര്‍ഡ്.
ഗോവയിലും ജല്ലിക്കട്ട്; തുടര്‍ച്ചയായ രണ്ടാംതവണയും ലിജോ ജോസ് പല്ലിശ്ശേരിക്ക് രജത ചകോരം

ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പല്ലിശ്ശേരിക്ക്. ജല്ലിക്കെട്ടിനാണ് അവാര്‍ഡ്. ഇത് രണ്ടാമത്തെ തവണയാണ് ലിജോയ്ക്ക് ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇ മ യൗവിന് പുരസ്‌കാരം ലഭിച്ചിരുന്നു. 

മാരിഗെല്ല എന്ന സിനിമയിലെ അഭിനയത്തിന് സിയോ ജോര്‍ജിന് മികച്ച നടനുള്ള സില്‍വര്‍ പീക്കോക്ക് പുരസ്‌കാരം ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉഷാ ജാദവിനാണ്. മയ് ഘട്ട്: ക്രൈം നമ്പര്‍ 103/ 2005 എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 

ബ്ലെയ്‌സ് ഹാരിസണ്‍ സംവിധാനം ചെയ്ത പാര്‍ട്ടിക്കിള്‍സിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 
പേമ സെദന്‍ സംവിധാനം ചെയ്ത ബല്ലൂണിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. അഭിഷേക് ഷാ സംവിധാനം ചെയ്ത ഹെല്ലാറോയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com