'കണ്ണാടിക്കൂടും കൂട്ടി...' കോളജ് വിദ്യാർഥിനികൾക്കൊപ്പം ചുവടുവച്ച് മഞ്ജുവും; വൈറലായി വിഡിയോ 

സിനിമയിലെ ചുവടുകൾ നേരിൽ കണ്ടതിന്റെ കൗതുകമായിരുന്നു ഒപ്പം നൃത്തം ചെയ്ത കുട്ടികൾക്ക്
'കണ്ണാടിക്കൂടും കൂട്ടി...' കോളജ് വിദ്യാർഥിനികൾക്കൊപ്പം ചുവടുവച്ച് മഞ്ജുവും; വൈറലായി വിഡിയോ 

1998-ൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രം പ്രണയവർണങ്ങൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന സിനിമകളിൽ ഒന്നാണ്. മഞ്ജു വാര്യർ, ബിജു മേനോൻ, സുരേഷ് ഗോപി, ദിവ്യ ഉണ്ണി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിലെ ​ഗാനങ്ങളും ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെതന്നെ ​ഗാനത്തിന് വീണ്ടും ചുവടുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. സുരേഷ് ഗോപിയും മഞ്ജുവും ഒന്നിച്ച ‘കണ്ണാടിക്കൂടും കൂട്ടി’ എന്ന ​ഗാനത്തിനാണ് വർഷങ്ങൾക്ക് ശേഷം സ്റ്റേജിൽ മഞ്ജു ചുവടുവച്ചത്. 

തേവര സേക്രഡ് ഹാർട്ട് കോളജിലെ യൂണിയൻ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു താരം. കോളജിലെ വിദ്യാർഥിനികൾക്കൊപ്പമായിരുന്നു മഞ്ജുവും നൃത്തം ചെയ്തത്. സിനിമയിലെ ചുവടുകൾ നേരിൽ കണ്ടതിന്റെ കൗതുകമായിരുന്നു ഒപ്പം നൃത്തം ചെയ്ത കുട്ടികൾക്ക്. നൃത്തവിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴി‍ഞ്ഞു. 

കെ.ജെ യേശുദാസും കെ.എസ് ചിത്രയും ചേർന്നാണ് സിനിമയിൽ ​ഗാനം ആലപിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി വരികളെഴുതിയ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് വിദ്യാസാഗർ ആണ്. ഡ്രീംമേക്കേഴ്സിന്റെ ബാനറിൽ ദിനേശ് പണിക്കർ നിർമിച്ച ചിത്രം വിസ്മയ റിലീസ് ആണ് വിതരണം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com